ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​സ്ക​റ്റി​ൽ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, November 22, 2023 4:08 PM IST
സേ​വ്യ​ർ കാ​വാ​ലം
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഭാ​ഗ​മാ​യ മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "നെ​റ്റ്‌ സീ​റോ, ദി ​ഫ്യൂ​ച്ച​ർ' എ​ന്ന പേ​രി​ൽ കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വേ​ൾ​ഡ് സ​യ​ൻ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മ​സ്ക​റ്റ് ഡാ​ർ​സ​യി​റ്റി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ പ​രി​പാ​ടി ന​ട​ത്തി​യ​ത്. മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള വി​ഭാ​ഗം അം​ഗ​വും കേ​ര​ള​ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ പ്ര​വ​ർ​ത്ത​ക​നു​മാ​യ സാ​ജു നാ​യ​ർ പ​രി​പാ​ടി ന​യി​ച്ചു.


പ​രി​പാ​ടി​യി​ൽ കാ​ർ​ബ​ണെ​കു​റി​ച്ചും കാ​ർ​ബ​ൺ ഉ​ത്പത്തി​യെ കു​റി​ച്ചും അ​ത് ഉ​ണ്ടാ​ക്കു​ന്ന പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് സാ​ജു നാ​യ​ർ വി​ശ​ദീ​ക​രി​ച്ചു. കൂ​ടാ​തെ കാ​ർ​ബ​ൺ കു​റ​യ്ക്കു​വാ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും എ​ങ്ങ​നെ​യാ​ണ് കാ​ർ​ബ​ൺ ന്യൂ​ട്രാ​ലി​റ്റി ലോ​ക​ത്തി​ലെ രാ​ജ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തെ​ന്നും ഭാ​വി​യി​ൽ ഇ​തി​ലേ​ക്കു​ള്ള ജോ​ലി സാ​ധ്യ​ത​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

ശാ​സ്ത്ര സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഭാ​വി​യി​ലു​ണ്ടാ​കു​മെ​ന്ന് മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റി​ന്‍റെ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.