മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഷാജി രാമപുരം
Tuesday, July 1, 2025 11:01 AM IST
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച്ചൻ - 88) ഡാളസിൽ അന്തരിച്ചു. മുംബൈ, മസ്കറ്റ്, ബഹറിൻ, ഡാളസ് എന്നിവിടങ്ങളിൽ ദീർഘനാൾ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്നു.
കോട്ടയം കഞ്ഞിക്കുഴി പുത്തൻപറമ്പിൽ ഏലിയാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: ബാബു മാത്യു, ബിനു ബെന്നി, ബിജു മാത്യു, ബിന്നി മാത്യു (എല്ലാവരും ഡാളസിൽ). മരുമക്കൾ: മേഴ്സി ബാബു, ബെന്നി ഫിലിപ്പോസ്, ജോയ്സ് ബിജു, മിനി ബിന്നി.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ (1927 Rosebud Dr, Irving, Tx 75060) വച്ച് നടത്തും.
തുടർന്ന് ശനിയാഴ്ച രാവിലെ ഒന്പതിന് ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഇർവിംഗിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം ഇർവിംഗ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (1413 E Irving Blvd, Irving, Tx 75060) സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബാബു വടക്കേക്കുറ്റ് - 214 554 1424, ബെന്നി ഫിലിപ്പോസ് - 214 215 4804.