ഐ​ഡ​ഹോ: ‌യു​എ​സി​ലെ ഐ​ഡ​ഹോ‌​യി​ൽ വ​ന​മേ​ഖ​ല​യ്ക്കു തീ​യി​ട്ട​ശേ​ഷം അ​ക്ര​മി ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തി വെ​ടി​വ​ച്ചു​കൊ​ന്നു. ഐ​ഡ​ഹോ സം​സ്ഥാ​ന​ത്തെ കാ​ൻ​ഫീ​ൽ​ഡ് മൗ​ണ്ട​നി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​രു അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​ന്നൂ​റു പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട വെ​ടി​വ​യ്പി​നു​ശേ​ഷം അ​ക്ര​മി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


അ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യ​താ​ണോ പോ​ലീ​സു​കാ​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​താ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​ക്ര​മി​യു​ടെ​യും കൊ​ല്ല​പ്പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.