ന്യൂ​യോ​ർ​ക്ക്: വൈ​സ്മെ​ൻ ഇ​ന്‍റർനാ​ഷ​ണൽ യു​എ​സ്എ ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം സ്വ​ദേ​ശി ജോ​സ​ഫ് കാ​ഞ്ഞ​മ​ല (ന്യൂ​യോ​ർ​ക്ക്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ൻ​സി ലി​ബി (ലൊ​സാ​ഞ്ച​ല​സ്) ഏ​രി​യ സെ​ക്ര​ട്ട​റി, ഡേ​വി​ഡ് വ​ർ​ക്മാ​ൻ (ബോ​സ്റ്റ​ൺ) ഏ​രി​യ ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം 29ന് ​ലോംഗ് ഐ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന വൈ​സ് മെ​ൻ നോ​ർ​ത്ത് അ​റ്റ്ലാ​ൻ​റ്റി​ക് റീ​ജ​ണൽ ക​ൺ​വ​ൻ​ഷ​നി​ൽ ന​ട​ക്കും. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് നി​ല​വി​ലെ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഡ​ഗ്ല​സ് ജോ​ൺ​സ് നേ​തൃ​ത്വം ന​ൽ​കും.

വൈ​സ്മെ​ൻ ഇന്‍റർ​നാ​ഷ​ണലി​ന്‍റെ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ച്ചു​ട്ടു​ള്ള കാ​ഞ്ഞ​മ​ല, മി​ക​ച്ചൊ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്. സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, ഷി​ക്കാ​ഗോ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടേ​യും ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.


സ​ർ​ട്ടി​ഫൈ​ഡ് പ​ബ്ലി​ക് അ​ക്കൗ​ണ്ട​ൻ​റ് (സി​പി​എ) ആ​യ ജോ​സ​ഫ് കാ​ഞ്ഞ​മ​ല, ക്ലെ​വ്ലാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യ, അ​മേ​രി​ക്ക​യി​ലെ ഏ​ഴ് വ​ലി​യ അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് കാ​ൾ​സ​ൾ​ട്ടി​ങ് സ്ഥാ​പ​ന​മാ​യ ന്ധ​ഇ​ആ​ക​ദ​ന്ധ യു​ടെ മാ​നേ​ജി ഡ​യ​റ​ക്ട​റും പാ​ർ​ട്ണ​റും ആ​ണ്. ഗ്രേ​സി​യാ​ണ് ഭാ​ര്യ. ജെ​സി​ക്ക , ജ​സ്റ്റി​ൻ എ​ന്നി​വ​ർ മ​ക്ക​ളും.