ബംഗളൂരു: കർണാടക മലയാളി കോണ്‍ഗ്രസ് ബംഗളൂരു സൗത്ത് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. പ്രതിവർഷം രണ്ടുകോടി തൊഴിൽ നല്കുമെന്നു പറഞ്ഞ് ഇന്ത്യയിലെ യുവാക്കളെയും കള്ളപ്പണം തിരിച്ചുപിടിച്ചു എല്ലാവർക്കും 15 ലക്ഷം ബാങ്കിൽ നിക്ഷേപിക്കുമെന്നു പറഞ്ഞു ഇന്ത്യൻ ജനതയെയും വിഡ്ഢികളാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനവിരുദ്ധ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ബോബി ഓണാട്ട്, അഡ്വ. മാത്യു, അഷ്റഫ് കൂർഗ്, അരുണ്‍കുമാർ, അഡ്വ. കെ.ആർ. ജോബി, സുബിൻ തോമസ്, ലിൻറോ കുര്യൻ, മിഥുൻ പീറ്റർ, രാജൻ കിഴുമുറി, മഹ്റൂഫ്, മീര, ബിനു ചുനക്കര, അടൂർ രാധാകൃഷ്ണൻ, യദു, റഹിം, മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളായി പ്രേം ദാസ് (പ്രസിഡൻറ്), എം.എ. തോമാച്ചൻ, പി. ശിവദാസൻ, റിജേഷ് ജോസ് (വൈസ് പ്രസിഡൻറുമാർ), റോയ് ജോസഫ്, നഹാസ് കാറ്റലപ്പീടിക, സന്ദീപ് നായർ (ജനറൽ സെക്രട്ടറിമാർ), വി.കെ. ഡെയ്സണ്‍, പ്രശാന്ത് നായർ (സെക്രട്ടറിമാർ), ഗോവിന്ദൻ നന്പ്യാർ (ട്രഷറർ) എന്നിവരെയും എക്സിക്യുട്ടീവ് അംഗങ്ങളായി ജോജോ പുത്തൂർ, അബ്ദുൽ റഹിം, ജോണി തട്ടിൽ, സുബിൻ ചന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.