ഇസ്രോയെ അടുത്തറിയാം: വിസ്മയമായി സ്പേസ് എക്സ്പോ
Saturday, September 8, 2018 8:50 PM IST
ബംഗളൂരു: ബഹിരാകാശത്തെ ഇന്ത്യൻ നേട്ടങ്ങളെ അടുത്തറിയാൻ അവസരമൊരുക്കിയ സ്പേസ് എക്സ്പോ പ്രദർശനം അവസാനിച്ചു. ബംഗളൂരു ഇന്‍റർനാഷണൽ കൺവൻഷൻ സെന്‍ററിൽ നടന്ന സ്പേസ് എക്സ്പോയിൽ ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, ബഹിരാകാശ ദൗത്യങ്ങൾ, ചന്ദ്രയാൻ ദൗത്യം എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

ഐഎസ്ആർഒ, വാണിജ്യവിഭാഗമായ ആൻട്രിക്സ് എന്നിവയുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആണ് മൂന്നുദിവസത്തെ സ്പേസ് എക്സ്പോ സംഘടിപ്പിച്ചത്. 2020ൽ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തെക്കുറിച്ചുള്ള പ്രദർശനമാണ് സ്പേസ് എക്സ്പോയുടെ പ്രധാന ആകർഷണം.