മൈസൂരു പാലസിന് പുതിയ വെബ്സൈറ്റ്
Tuesday, September 11, 2018 12:05 AM IST
മൈസൂരു: മൈസൂരു കൊട്ടാരത്തിന് ഇനി സർക്കാർ വക ഔദ്യോഗിക വെബ്സൈറ്റ്. www.mysorepalace.karnataka.gov.in എന്നതാണ് പുതിയ വെബ്സൈറ്റിന്‍റെ വിലാസം. ദസറ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആനയെക്കൊണ്ടാണ് സൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. നേരത്തെ സ്വകാര്യ കമ്പനിക്കായിരുന്നു കൊട്ടാരത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ നടത്തിപ്പ്. കഴിഞ്ഞ മാസം ഈ വെബ്സൈറ്റ് നിർത്തലാക്കിയതോടെയാണ് സർക്കാർ മേൽനോട്ടത്തിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചത്. കൊട്ടാരത്തിലേക്ക് സന്ദർശകർക്കുള്ള ഓൺലൈൻ ടിക്കറ്റ് വില്പന അടുത്ത ദിവസങ്ങളിൽ വെബ്സൈറ്റിൽ ആരംഭിക്കുമെന്ന് പാലസ് ബോർഡ് അധികൃതർ അറിയിച്ചു.