വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി പി​ങ്ക് ടാ​ക്സി എ​ത്തു​ന്നു
Wednesday, November 28, 2018 8:47 PM IST
ബം​ഗ​ളൂ​രു: വ​നി​താ യാ​ത്രി​ക​രു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പി​ങ്ക് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ക​ർ​ണാ​ട​ക വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും രാ​ത്രി​സ​മ​യ​ത്ത് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കെ​തി​രേ ഡ്രൈ​വ​ർ​മാ​രു​ടെ അ​തി​ക്ര​മം വ​ർ​ധി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ങ്ക് ടാ​ക്സി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് പി​ങ്ക് ടാ​ക്സി​ക​ൾ ഓ​ടി​ക്കാ​ൻ വ​നി​താ ഡ്രൈവര്‍മാര്‍ക്കായി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു ഇ​തു​വ​രെ 15 പേ​രാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

പാ​നി​ക് ബ​ട്ട​ണ്‍ അ​ട​ക്കം സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പി​ങ്ക് ടാ​ക്സി​യി​ലു​ണ്ടാ​കും. യാ​ത്ര​ക്കാ​ർ​ക്ക് സ്മാ​ർ​ട്ട് ആ​പ്പി​ലൂ​ടെ​യും ക​ഐ​സ്ടി​ഡി​സി​യു​ടെ ആ​പ്പി​ലൂ​ടെ​യും പി​ങ്ക് ടാ​ക്സി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പി​ങ്ക് ടാ​ക്സി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സി​ൻ​റെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കാ​നും കെഎസ്ടിഡിസി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, പി​ങ്ക് ടാ​ക്സി​ക​ളി​ൽ സാ​ധാ​ര​ണ ടാ​ക്സി​ക​ൾ ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കും.