ഞാ​യ​റാ​ഴ്ച​ക​ളി​ൽ മെ​ട്രോ ഒ​രു​മ​ണി​ക്കൂ​ർ നേ​ര​ത്തെ ഓ​ടും
Wednesday, December 12, 2018 10:37 PM IST
ബം​ഗ​ളൂ​രു: ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​മ്മ മെ​ട്രോ ട്രെ​യി​നു​ക​ൾ ഇ​നി രാ​വി​ലെ ഏ​ഴി​ന് സ​ർ​വീ​സ് തു​ട​ങ്ങും. നി​ല​വി​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ അ​ഞ്ചി​നു മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​ന്പോ​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടി​നാ​ണ് ആ​ദ്യ​സ​ർ​വീ​സ്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​ക​ളു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്നേ​ദി​വ​സം ഒ​രു​മ​ണി​ക്കൂ​ർ നേ​ര​ത്തെ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്.

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ ട്രാ​ക്ക് പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് അ​ന്ന് വൈ​കി സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ അ​ഞ്ചി​നാ​യി​രു​ന്നു സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ മു​ത​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ​യ​ക്ര​മം മാ​റ്റു​ക​യാ​യി​രു​ന്നു. അ​തി​രാ​വി​ലെ ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന മെ​ട്രോ യാ​ത്രി​ക​രാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.