മകരവിളക്ക് പൊങ്കാല നാളെ
Saturday, January 12, 2019 9:52 PM IST
ബംഗളൂരു: ഇല്ക്ട്രോണിക് സിറ്റി ഹുസ്കൂർ ശ്രീധർമശാസ്താഗിരി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഈവർഷത്തെ അന്നപൂർണേശ്വരിദേവി മകരവിളക്ക് പൊങ്കാല നാളെ നടക്കും. രാവിലെ 8.30ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന കർമങ്ങൾക്ക് ശ്രീശാക്തി ശാന്താനന്ദ കാർമികത്വം വഹിക്കും. മകരവിളക്കിനോടനുബന്ധിച്ച് നാളെ രാവിലെ മുതൽ ഗണപതി ഹോമം, വിശേഷാൽ പൂജ, അന്നദാനം, ഘോഷയാത്ര, ദീപാലങ്കാരം, ശബരിമല മകരജ്യോതി ലൈവ്, മകരവിളക്ക് തെളിയിക്കൽ എന്നിവ നടക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.