ഇ​ന്ന​വേ​ഷ​ൻ ഫെ​സ്റ്റി​വ​ലി​ൽ താ​ര​മാ​യി എം​വി​ജെ വി​ദ്യാ​ർ​ഥി​ക​ൾ
Monday, February 11, 2019 10:36 PM IST
ബം​ഗ​ളൂ​രു: വി​ശ്വേ​ശ്വ​ര​യ്യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ന​വേ​ഷ​ൻ ഫെ​സ്റ്റി​വ​ലി​ൽ ശ്ര​ദ്ധേ​യ​മാ​യി എം​വി​ജെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ. കോ​ള​ജി​ലെ സി​എ​സ്ഇ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കാ​ഴ്ച​പ​രി​മി​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള ബി ​ബു​ക്ക് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. എം​വി​ജെ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ ടി​ങ്ക​റിം​ഗ് ലാ​ബി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ബി ​ബു​ക്ക് വെ​റും ഓ​ഡി​യോ ക​മാ​ൻ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. എ​ൻ. രോ​ഹി​ത്, ഡി.​ജെ. രു​ചി​ത എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

ര​ണ്ടാ​മ​ത്തെ പ്രൊ​ജ​ക്ട് ആ​യ എം​വി​ജെ​ഇ​സി​യു​ടെ ആം​ഫി​ബി​യോ​സ് വി​മാ​നം ദേ​ശീ​യ എ​യ​റോ​സ്പേ​സ് ക​ണ്‍​സെ​പ്റ്റ​ൽ ഡി​സൈ​നി​ൽ ആ​ദ്യ​സ​മ്മാ​നം നേ​ടി. മ​റ്റൊ​ന്ന് മും​ബൈ എ​എ​ടി എ​യ​റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി​യി​ൽ നി​ന്ന് 201718ലും ​സ​മ്മാ​ന​ർ​ഹ​മാ​യി​രു​ന്നു. ശ്രീ​റാം രാ​ധാ​കൃ​ഷ്ണ, ഹ​യാ​ത് ഖാ​ൻ, ന​ന്ദ​കു​മാ​ർ ശ്രീ​കൃ​ഷ്ണ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി പ്ര​ഫ​സ​ർ ഡോ. ​ബി. വെ​ങ്ക​ട​രാ​മ​ണ​റെ​ഡ്ഡി​യാ​ണ് ഇ​ന്ന​വേ​ഷ​ൻ ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.