ഡോ. ​അ​ബ്രാ​ഹം വെ​ട്ടി​യാ​ങ്ക​ൽ ബം​ഗ​ളു​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ
Tuesday, February 26, 2019 6:29 PM IST
ബം​ഗ​ളു​രു: ബം​ഗ​ളു​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റാ​യി ഡോ. ​അ​ബ്രാ​ഹം വെ​ട്ടി​യാ​ങ്ക​ൽ സി​എം​ഐ നി​യ​മി​ത​നാ​യി. പ​ത്തു വ​ർ​ഷ​മാ​യി ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രോ ​വൈ​സ് ചാ​ൻ​സി​ല​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്.

ഡോ. ​തോ​മ​സ് സി. ​മാ​ത്യു സി​എം​ഐ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ വെ​ള്ളി​യാ​ഴ്ച ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​മ​റ്റം വെ​ട്ടി​യാ​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ്.

ഡോ. ​അ​ബ്രാ​ഹം ബം​ഗ​ളു​രു ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ത​ത്ത്വ​ശാ​സ്ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദം നേ​ടി. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ളേ​ജി​ൽ നി​ന്നും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും, മാ​സ്റ്റ​ർ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്ക് അ​യോ​ണ കോ​ജ​ജി​നി​ന്നും കം​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും ബം​ഗ​ളു​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പി.​എ​ച്ച്.​ഡി. യും ​നേ​ടി​യി​ട്ടു​ണ്ട്.

മു​പ്പ​തു വ​ർ​ഷ​മാ​യി ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഡോ. ​വെ​ട്ടി​യാ​ങ്ക​ൽ ക്രൈ​സ്റ്റ് ജൂ​നി​യ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, ക്രൈ​സ്റ്റ് കോ​ള​ജ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, ഗ​ണി​ത​ശാ​സ്ത്രം അ​ധ്യാ​പ​ക​ൻ, ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

2008 മു​ത​ൽ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്രോ ​വൈ​സ് ചാ​ൻ​സി​ല​റാ​ണ്. ഡോ.​തോ​മ​സ് സി. ​മാ​ത്യു പ​ത്തു​വ​ർ​ഷ​മാ​യി പ്ര​ഥ​മ വൈ​സ് ചാ​ൻ​സ​ല​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.