ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന്‍റെ സ്റ്റേ​ഷ​ൻ മാ​റ്റം: പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ കേ​ര​ള​സ​മാ​ജം
Thursday, February 28, 2019 9:57 PM IST
ബം​ഗ​ളൂ​രു: ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് യ​ശ്വ​ന്ത​പു​ര​ത്തു​നി​ന്നു ബാ​ന​സ​വാ​ഡി​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ബം​ഗ​ളൂ​രു കേ​ര​ള​സ​മാ​ജം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ എം​പി ശോ​ഭ ക​ര​ന്ത​ല​ജെ​യെ ക​ണ്ടു മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച എം​പി റെ​യി​ൽ​വേ ഡി​ആ​ർ​എ​മ്മു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി.

ര​ണ്ടു​മാ​സ​ത്തി​ന​കം ബ​യ​പ്പ​ന​ഹ​ള്ളി പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​കു​മെ​ന്നും മ​റ്റ് ട്രെ​യി​നു​ക​ൾ അ​ങ്ങോ​ട്ട് മാ​റ്റി ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് തി​രി​ച്ചു യ​ശ്വ​ന്ത​പു​ര​ത്തു​നി​ന്നും പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്ന് ഡി​ആ​ർ​എം ഉ​റ​പ്പു ന​ൽ​കി. എ​ന്നാ​ൽ, ഇ​ത് സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് യ​ശ്വ​ന്ത​പു​ര​ത്തു നി​ന്നും പു​റ​പ്പെ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര സ​ന്ദേ​ശം റെ​യി​ൽ​വെ മ​ന്ത്രി​ക്ക് അ​യ​ക്കു​മെ​ന്ന് ശോ​ഭ ക​ര​ന്ത​ല​ജെ പ​റ​ഞ്ഞു.

മ​ല​യാ​ളി യാ​ത്ര​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ തു​ട​ർ​ന്നാ​ൽ മ​റ്റു മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ചു കൊ​ണ്ട് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​പ്പു​ശേ​ഖ​ര​ണ​വും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള ഒ​പ്പു​ശേ​ഖ​ര​ണം change.org എ​ന്ന വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യും ന​ട​ക്കു​ന്നു​ണ്ട്.