ക​ർ​ണാ​ട​ക ആ​ർ​ടി​സി​യി​ൽ വ​നി​താ​ദി​നാ​ഘോ​ഷം
Wednesday, March 13, 2019 10:41 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​ച​ര​മം പ്രാ​പി​ച്ച ജ​വാ​ൻ എ​ച്ച്. ഗു​രു​വി​ന്‍റെ വി​ധ​വ ക​ലാ​വ​തി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. 25,000 രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കി​യ​തി​നു പു​റ​മേ ക​ലാ​വ​തി​ക്കും ഗു​രു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും സൗ​ജ​ന്യ ബ​സ് പാ​സും ന​ൽ​കി.

തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ 17 ഡി​വി​ഷ​നു​ക​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്ന മെ​ക്കാ​നി​ക്കു​ക​ളും ക​ണ്ട​ക്ട​ർ​മാ​രും സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളു​മ​ട​ക്ക​മു​ള്ള 49 വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. സി​റ വി​ധാ​ന​സ​ഭ എം​എ​ൽ​എ ബി. ​സ​ത്യ​നാ​രാ​യ​ണ, ക​ർ​ണാ​ട​ക ആ​ർ​ടി​സി ചെ​യ​ർ​മാ​ൻ ശി​വ​യോ​ഗി സി. ​ക​ലാ​സാ​ദ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​പി.​എ​സ്. ഹ​ർ​ഷ, പി.​ആ​ർ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.