കർണാടക മലയാളി കോൺഗ്രസ് ജില്ലാകമ്മിറ്റി യോഗം
Saturday, April 6, 2019 8:18 PM IST
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ബംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം എച്ച്എസ്ആർ ലേഔട്ടിൽ നടന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ
സെക്രട്ടറി കവിത റെഡ്ഡി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സന്ദീപ് നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ, ബോബി ഓണാട്ട്, അഡ്വ. രാജ്‌മോഹൻ, ലിന്‍റോ കുര്യൻ, സുബിൻ തോമസ്, അനിൽ ഫ്രാൻസിസ്, മഹ്‌റൂഫ്, തോമാച്ചൻ, ശിവദാസ്, നഹാസ്, ഗോവിന്ദൻ നമ്പ്യാർ, മോഹനൻ നായർ, അബ്ദുൽ റഹിം, സുബിൻ ചന്ദ്രൻ, ഓമന കുര്യൻ, ഡെയ്സി, അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.

ബംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാർഥി ബി.കെ. ഹരിപ്രസാദിന്‍റെ വിജയത്തിനായി പ്രചാരണ പരിപാടികൾ യോഗം ചർച്ച ചെയ്തു. ജില്ലാ കൺവെൻഷൻ, കുടുംബസദസുകൾ എന്നിവ നടത്താനും യോഗം തീരുമാനിച്ചു.