ഇ​ന്ത്യ ഫു​ഡ് സ​ർ​വീ​സ​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു
Tuesday, May 28, 2019 10:06 PM IST
ബം​ഗ​ളൂ​രു: നാ​ഷ​ണ​ൽ റ​സ്റ്റ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ത​യാ​റാ​ക്കു​ന്ന ഇ​ന്ത്യ ഫു​ഡ് സ​ർ​വീ​സ​സ് റി​പ്പോ​ർ​ട്ട് ബം​ഗ​ളൂ​രു​വി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​യു​ടെ ഭ​ക്ഷ​ണ​വി​ത​ര​ണ മേ​ഖ​ല​യി​ലെ പു​തി​യ ച​ല​ന​ങ്ങ​ൾ, സാ​ധ്യ​ത​ക​ൾ, വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ പ്ര​തി​പാ​ദി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ ന​ന്ദ​ൻ നി​ലേ​ക​നി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് രാ​ഹു​ൽ സിം​ഗ്, ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ മേ​ധാ​വി ഷെ​ഫ് മ​നു ച​ന്ദ്ര, മു​ൻ പ്ര​സി​ഡ​ൻ​റ് സ​മീ​ർ കു​ക്രേ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ത്യ​യി​ലെ 24 ന​ഗ​ര​ങ്ങ​ളി​ലാ​യി 130 റ​സ്റ്റ​റ​ൻ​റു​ക​ളു​ടെ സി​ഇ​ഒ​മാ​രു​മാ​യും 3,500 ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.