ഹെന്നൂർ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിബിഎസ്
Saturday, June 1, 2019 6:02 PM IST
ബംഗളൂരു: ഹെന്നൂർ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെക്കേഷൻ ബൈബിൾ സ്കൂളിന് തുടക്കം കുറിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിബിഎസ് വികാരി ഫാ. ജോൺ ഐപ്പ് ഉദ്ഘാടനം ചെയ്തു.

തിന്മയെ നന്മകൊണ്ട് ജയിക്കുക എന്ന ചിന്താ വിഷയത്തിലൂന്നി വിദ്യാർഥികളെ സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് ക്ലാസുകൾ നടത്തുക. സഭയുടെ യാമപ്രാർഥനകളും ബെബിൾ കഥകളും ആക്ഷൻ സോംഗുകളും മനപാഠ പദങ്ങളുടെ പഠനവും വിബിഎസിന്‍റെ ഭാഗമാണ്. 51 വിദ്യാർഥികളും 13 അധ്യാപകരും വിബിഎസിൽ പങ്കെടുക്കുന്നുണ്ട്. നാളെ വിശുദ്ധ കുർബാനനന്തരം നടക്കുന്ന കലാപരിപാടികളോടെ ഈ വർഷത്തെ വിബിഎസിനു സമാപനമാകും.