ക്രൈസ്റ്റ് അക്കാഡമിയിൽ പരിസ്ഥിതിദിനാചരണം
Friday, June 21, 2019 4:18 PM IST
ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമിയിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതിപ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമാരദ തിമ്മക്ക ആയിരുന്നു വിശിഷ്ടാതിഥി. പരിസ്ഥിതി സംരക്ഷണത്തിനായി സ്വച്ഛഭാരത് നടപ്പാക്കാൻ കൈകോർക്കണമെന്ന് അവർ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. തുടർന്ന് വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ട് പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഫാ. ജോയ്സ്, ഫാ. പ്രവീൺ, ഫാ. ഡേവിസ്, ഫാ. ആന്‍റണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.