ഓറിയോൺ മാളിൽ മൂന്നാം വാർഷികാഘോഷം
Friday, June 21, 2019 4:30 PM IST
ബംഗളൂരു: ഓറിയോൺ ഈസ്റ്റ് മാളിന്‍റെ മൂന്നാം വാർഷികാഘോഷങ്ങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ബാൻഡുകളായ ഓക്സിജൻ ഓൺ ദ റോക്സ്, മുറാദ്, മ്യൂസിക്കേഷൻ എന്നിവ അവതരിപ്പിച്ച സംഗീതപരിപാടികളും അരങ്ങേറി.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈമാസം 3,000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് 300 രൂപയുടെ ഫുഡ് കൂപ്പണുകൾ നല്കുമെന്ന് ഓറിയോൺ മാൾ ജനറൽ മാനേജർ സുനിൽ മുൻഷി അറിയിച്ചു.