അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​ല​ക്ട്രി​ക് ബ​സു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി
Tuesday, June 25, 2019 10:24 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി. മൈ​സൂ​രു, തു​മ​കു​രു, കോ​ലാ​ർ, ചി​ത്ര​ദു​ർ​ഗ, ദാ​വ​ൻ​ഗ​രെ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ല​ക്ട്രി​ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി 50 ബ​സു​ക​ൾ വാ​ട​ക​യ്ക്ക് ഓ​ടി​ക്കാ​ൻ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ദി​വ​സം 300 കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​ക്കാ​നാ​കും. കി​ലോ​മീ​റ്റ​ർ അ​നു​സ​രി​ച്ചാ​ണ് വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​ത്. ബ​സി​ലെ ്രെ​ഡെ​വ​ർ സ്വ​കാ​ര്യ​ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്ന് സ​ബ്സി​ഡി കൂ​ടി ല​ഭി​ച്ചാ​ൽ ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് കാ​ര്യ​മാ​യ മു​ത​ൽ​മു​ട​ക്ക് വേ​ണ്ടി​വ​രി​ല്ല.

നേ​ര​ത്തെ ബി​എം​ടി​സി​യും സ​മാ​ന​മാ​യ രീ​തി​ൽ ന​ഗ​ര​ത്തി​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ബ്സി​ഡി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.