സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ര്യാ​ത​യാ​യ സി​ൽ​വി​യ തോ​മ​സ് അ​ത്താ​ണി​ക്ക​ലി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Wednesday, April 21, 2021 11:35 PM IST
സൂ​റി​ക്ക്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ക്കി​ൽ നി​ര്യാ​ത​യാ​യ സി​ൽ​വി​യ തോ​മ​സ് അ​ത്താ​ണി​ക്ക​ലി​ന്‍റെ(68) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ൽ ന​ട​ക്കും.

ഭ​ർ​ത്താ​വ്:​പ​രേ​ത​നാ​യ എ.​വി തോ​മ​സ്. മ​ക്ക​ൾ: സു​ര​ജ് തോ​മ​സ്, സി​മി തോ​മ​സ്. മ​രു​മ​ക്ക​ൾ: ആ​ശാ സൂ​ര​ജ്, അ​നി​ൽ മാ​ത്യു. പ​രേ​ത ക​ണ്ണൂ​ർ പ​രി​യാ​രം ഇ​ട​ച്ചേ​രി​യി​ൽ പ​രേ​ത​നാ​യ വി​ൻ​സെ​ൻ​റി​ൻ​റെ​യും ക​ർ​മ്മ​ല​യു​ടെ​യും മ​ക​ളാ​ണ്. അ​ന്ന ആ​ൻ​റ​ണി സ​ഹോ​ദ​രി​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​ന് പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​ന്ന​തി​ന് സൂ​റി​ച്ചി​ലെ​ത്തി​യ സി​ൽ​വി​യ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും മാ​ർ​ച്ച് 31ന് ​ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു.

25 വ​ർ​ഷ​ക്കാ​ലം വി​യ​ന്ന​യി​ലെ റോ​സ​ൻ ഹ്യൂ​ഗ​ൽ ആ​ശു​പ​ത്രി​യി​ലും 10 വ​ർ​ഷ​ക്കാ​ലം ബേ​ണി​ലെ ടി​ലി​യ ആ​തു​ര ശു​ശ്രൂ​ഷാ കേ​ന്ദ്ര​ത്തി​ലും ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു. സി​ൽ​വി​യ മി​ക​ച്ച ആ​രോ​ഗ്യ ശു​ശ്രൂ​ഷാ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം മു​ള​ന്തു​രു​ത്തി മൈ​ത്രീ ന​ഗ​റി​ലെ ഭ​വ​ന​ത്തി​ലെ​ത്തി​ക്കു​ക​യും 9 മ​ണി​ക്ക് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച് 11.30ന് ​മു​ള​ന്തു​രു​ത്തി മാ​ർ​ത്തൊ​മ്മ​ൻ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​സൂ​ര​ജ് തോ​മ​സ്: 0091 9895170991,ജൂ​ലി ജോ​ർ​ജ്: 0041 788311325

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ