ചി​ത്ര​സ​ന്തേ​യ്ക്ക് തു​ട​ക്ക​മാ​യി; 2500ഓ​ളം ക​ലാ​കാ​രന്മാ​ർ പ​ങ്കെ​ടു​ക്കും
Tuesday, January 9, 2018 8:41 PM IST
ബം​ഗ​ളൂ​രു: ഉ​ദ്യാ​ന​ന​ഗ​രി​യി​ൽ വ​ർ​ണ​ലോ​ക​മൊ​രു​ക്കി ചി​ത്ര​സ​ന്തേ​യ്ക്ക് ഞാ​യ​റാ​ഴ്ച കു​മാ​ര​കൃ​പ റോ​ഡി​ൽ തു​ട​ക്ക​മാ​യി. ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ​പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തെ 2500ഓ​ളം ക​ലാ​കാ​രന്മാർ പ​ങ്കെ​ടു​ക്കും. ബം​ഗ​ളൂ​രു ചി​ത്ര​സ​ന്തേ​യു​ടെ പ​തി​ന​ഞ്ചാം പ​തി​പ്പി​നാ​ണ്് തി​രി​തെ​ളി​ഞ്ഞ​ത്. പ​രി​സ്ഥി​തി ദു​ര​ന്ത​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ചി​ത്ര​സ​ന്തേ​യു​ടെ പ്ര​ധാ​ന വി​ഷ​യം. ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഹ്ര​സ്വ​ചി​ത്ര​പ്ര​ദ​ർ​ശ​ന​വും പ​രി​പാ​ടി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ ചി​ത്ര​കാ​ര·ാ​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ആ​സ്വാ​ദ​ക​രോ​ടു സം​വ​ദി​ക്കാ​നും ചി​ത്ര​ങ്ങ​ൾ അ​വ​ർ​ക്ക് നേ​രി​ട്ടു വി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ചി​ത്ര​സ​ന്തേ ഒ​രു​ക്കു​ന്ന​ത്. നൂ​റു രൂ​പ മു​ത​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന ചി​ത്ര​ങ്ങ​ൾ സ​ന്തേ​യി​ലു​ണ്ടാ​കും.

ചി​ത്ര​ങ്ങ​ൾ കൂ​ടാ​തെ കേ​ന്ദ്ര ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടേ​ത​ട​ക്കം 1,500ഓ​ളം സ്റ്റാ​ളു​ക​ളും ചി​ത്ര​സ​ന്തേ​യി​ലു​ണ്ടാ​കും. ഇ​ത്ത​വ​ണ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ്റ്റാ​ളു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.