ബംഗളൂരു മലയാളി ഫോറം മലയാളം ക്ലാസുകൾ ആരംഭിച്ചു
Wednesday, May 9, 2018 12:31 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം കേരള സർക്കാരിന്‍റെ മലയാളം മിഷനുമായി ചേർന്ന് മലയാളം ക്ലാസുകൾ ആരംഭിച്ച. ജയനഗറിലെ ഓഫീസിൽ നടന്ന ചടങ്ങിൽ സെക്രട്ടറി മധു കലമാനൂർ ക്ലാസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് അഡ്വ. മെന്‍റോ ഐസക്, ഷിബു ശിവദാസ്, പ്രഫ. ബീന, ഗോപാലകൃഷ്ണൻ, ജെസ്സി ഷിബു, ദാമോദരൻ മാസ്റ്റർ, ടോമി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഓമന ജേക്കബ്, ബീറ്റ തൈയിൽ, പി.ജെ. ജോജോ, ഷാജി ആർ. പിള്ള, പ്രിജി, സജീവ്, ബെന്നി സെബാസ്റ്റ്യൻ, പ്രകാശ് തോമസ്, ഷാജു ദേവസി തുടങ്ങിയവർ നേതൃത്വം നല്കി.