ഫിലീ ഛായാഗ്രാഹകര്‍ക്ക് പ്രതിഛായാകീര്‍ത്തി പുരസ്‌കാരങ്ങള്‍
Sunday, October 13, 2019 3:02 PM IST
ഫിലഡല്‍ഫിയ: മൂന്നുയുവകലകാരന്മാരെ ബഹുജനസംഘടനകളൂടെ ഐക്യവേദിയായ ഫിലഡല്‍ഫിയാ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രതിഛായാകീര്‍ത്തി പുരസ്‌കാരങ്ങള്‍ നല്കി ആദരിച്ചു. അരുണ്‍ കോവാട്ട് (ഏഷ്യാനെറ്റ് യൂഎസ്എ),റോജിഷ് സാമുവേല്‍ (ഫ്‌ളവേഴ്‌സ് ടി വി യൂഎസ്എ), സിജിന്‍ പി സി തിരുവല്ല (കൈരളീ ടി വി യുഎസ്എ) എന്നിവര്‍ക്ക് ഫിലഡല്‍ഫിയാസിറ്റീ കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ പുരസ്‌കാര ഫലകങ്ങള്‍ നല്‍കിയാദരിച്ച സമ്മാനിച്ചു.

ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രഷറാര്‍ ഫിലിപ്പോസ് ചെറിയാന്‍, ഫോറം ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: പി ഡി. ജോര്‍ജ് നടവയല്‍