ഷിക്കാഗോ മലയാളി അസോസിയേഷൻ കർഷകശ്രീ അവാർഡ്
Sunday, May 31, 2020 3:23 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അംഗങ്ങളിൽനിന്നും 2020 ലെ ഏറ്റവും നല്ല കർഷകരെ തിരഞ്ഞെടുത്ത് അവാർഡ് നൽകി ആദരിക്കുന്നു.

കൊറോണ കാലഘട്ടത്തിൽ ആളുകൾക്ക് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷ്യരീതി പാലിക്കുന്നതിനും സാധിക്കും. സമ്മർ വെക്കേഷനുകളും പാർട്ടികളുമൊക്കെ അസാധ്യമായിരിക്കുന്ന ഈ അവസരത്തിൽ മനസിന്‍റേയും ശരീരത്തിന്‍റേയും ഉമ്മേഷത്തിനുതകുന്നതായിരിക്കും പച്ചക്കറിതോട്ടം നട്ടുവളർത്തുന്നതിലൂടെ ലഭിക്കുന്നത്.
ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള അസോസിയേഷൻ അംഗങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി സിഎംഎ കർഷകശ്രീ അവാർഡിനായി പ്രയത്നിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് ലഭിക്കുന്നവർക്ക് കാഷ് അവാർഡുകൾ ലഭിക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 20നു മുന്പായി പേര് നൽകേണ്ടതാണ്.

വിവരങ്ങൾക്ക്: സാബു കട്ടപ്പുറം (ജനറൽ കോഓർഡിനേറ്റർ) 847 781 1452, ലീല ജോസഫ് 224 578 5262, ജസി റിൻസി 773 322 2554. രഞ്ചൻ ഏബ്രഹാം 847 287 0661, മേഴ്സി കുര്യാക്കോസ് 773 865 2456.

റിപ്പോർട്ട്: ജോഷി വള്ളിക്കളം