കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സിന്‍റെ​ പ്ര​വ​ർ​ത്തനോ​ദ്​ഘാടനം​ ശനി‌‌യാഴ്ച
Friday, February 23, 2024 7:27 AM IST
അ​ന​ശ്വ​രം മാ​മ്പി​ള്ളി
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കാ​വ്യ​പ്പൊ​ൻ​പു​ല​രി​യും ശ​നി‌‌​യാ​ഴ്ച ന​ട​ക്കും. പ​രി​പാ​ടി​യു‌​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​ശ​സ്ത എ​ഴു​ത്തു​ക്കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ നി​ർ​വ​ഹി​ക്കും.

സൂമിലൂ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​ക്കാ​രും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രു​മാ​യ ജെ. ​മാ​ത്യൂ​സ് (ജ​ന​നി പ​ത്രാ​ധി​പ​ൻ), ശ​ങ്ക​ർ മ​ന (ലാ​ന പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

എ​ല്ലാ സാ​ഹി​ത്യ​പ്രേ​മി‌​ക​ളെ​യും പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി അ​റി​യി​ച്ചു. കാ​ന​ഡ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​സി​ക്കു​ന്ന ക​വി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ത്തു ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.