x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​എ​ബി പു​തു​മ​ന​യ്ക്ക് ബു​ർ​ഗ​ൻ​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തി​ന്‍റെ "ഗോ​ൾ​ഡ​ൻ ഓ​ണ​റ​റി' ബ​ഹു​മ​തി

എൻആർഐ ഡെസ്ക്
Published: November 23, 2026 03:31 PM IST | Updated: November 23, 2026 03:31 PM IST

ഫാ. ​എ​ബി പു​തു​മ​ന​യ്ക്ക് ബ​ഹു​മ​തി സ​മ്മാ​നി​ക്കുന്നു

ബു​ർ​ഗ​ൻ​ലാ​ൻ​ഡ്: ഓ​സ്ട്രി​യ​യി​ലെ ബു​ർ​ഗ​ൻ​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​യ "ഗോ​ൾ​ഡ​ൻ ഓ​ണ​റ​റി പു​ര​സ്കാ​രം' മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​എ​ബി പു​തു​മ​ന​യ്ക്ക് സ​മ്മാ​നി​ച്ചു.

വി​ശു​ദ്ധ മാ​ർ​ട്ടി​ന്‍റെ തി​രു​നാ​ളും ബു​ർ​ഗ​ൻ​ലാ​ൻ​ഡ് സം​സ്ഥാ​ന​ത്തിന്‍റെ ഔ​ദ്യോ​ഗി​ക ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സ​ൻ​സ്റ്റ​ഡി​ലെ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്കാ​ര വി​ത​ര​ണം.

ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ബു​ർ​ഗ​ൻ​ലാ​ൻ​ഡി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​വ​രു​ന്ന അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ൾ, ദേ​വാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​മൂ​ഹ്യ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്രാ​ദേ​ശി​ക അ​ഗ്നി​ശ​മ​ന സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് സം​സ്ഥാ​നം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്.

ബു​ർ​ഗ​ൻ​ലാ​ൻ​ഡ് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ഹാ​ൻ​സ് പീ​റ്റ​ർ ഡോ​സ്കോ​സി​ൽ, സം​സ്ഥാ​ന പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ആ​സ്ട്രി​ഡ് ഐ​സ​ൻ​കോ​ഫ്, ഉ​പ​മു​ഖ്യ​മ​ന്ത്രി ആ​ന്യ ഹെ​യ്ഡ​ർ-​വാ​ൾ​ന​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം കൈ​മാ​റി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ 16 പ്ര​മു​ഖ​രെ​യാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത്.

ഗെ​ർ​ഹാ​ർ​ഡ് ആ​ൾ​ട്ട്മാ​ൻ, ഉ​ർ​സു​ല ബ്രെ​ഡ്ലിം​ഗ​ർ, ഹെ​ർ​മ​ൻ സാ​ർ​മി​റ്റ്സ്, ഡീ​റ്റ്മാ​ർ ഫെ​ർ​സ്റ്റ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ഫാ. ​എ​ബി പു​തു​മ​ന​യോ​ടൊ​പ്പം ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി.

Tags : Fr.AbyPuthumana GoldenHonoraryAward Austria BurgenlandState NRINews

Recent News

Corehub Up