x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

വെബ്ഡെസ്ക്
Published: September 28, 2026 02:24 PM IST | Updated: September 28, 2026 02:24 PM IST

ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, സാം​സ്കാ​രി​ക സ​മ്മേ​ള​നം, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സാം​സ്കാ​രി​ക സ​മ്മേ​ള​നം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ന​മി​ത പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് റാം​സ​ൺ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് ബി​നോ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​തീ​ഷ് ഓ​മ​ല്ലൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് എസ്എസ്എൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ഹ​മ്മ​ദ് വാ​സിം, ന​ഫീ​സ​ത്ത് അ​ഷ്റ​ഫ്, ഹ​നീ​ന സു​ൽ​ഫി​ക്ക​ർ, നി​ബി​ൻ കൂ​ട​നാ​ണി​ക്ക​ൽ മാ​ത്യു, അ​ൽ​ഫി​യ ഷ​മീ​ർ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, കൈ​ര​ളി മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.പി. സു​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ, കൈ​ര​ളി വ​നി​താ ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഹ​ഫി​സ് ബ​ഷീ​ർ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

കൈ​ര​ളി സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​മാ​യി മാ​റി.

Tags : Onam KairaliKhorfakkan NRINews

Recent News

Corehub Up