x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​​ഫ​​യു​​ടെ ഡ​​ബി​​ള്‍ ഷോ​​ട്ട്


Published: April 30, 2026 12:55 AM IST | Updated: April 30, 2026 12:55 AM IST

വാ​​ന്‍​കൂ​​വ​​ര്‍: 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ര​​ണ്ട് പു​​തി​​യ നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ന്‍​ഫാ​​ന്‍റി​​നൊ.

ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ല്‍ ലോ​​ക ഫു​​ട്‌​​ബോ​​ളി​​നെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ ചി​​ല സം​​ഭ​​വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​തി​​യ മാ​​റ്റ​​ങ്ങ​​ള്‍​ക്ക് ഫി​​ഫ നി​​ര്‍​ബ​​ന്ധി​​ത​​മാ​​യ​​ത്. ഈ ​​വ​​ര്‍​ഷം ജൂ​​ലൈ ഒ​​ന്ന് മു​​ത​​ല്‍ ഫി​​ഫ​​യു​​ടെ കീ​​ഴി​​ലു​​ള്ള എ​​ല്ലാ അ​​സോ​​സി​​യേ​​ഷ​​നു​​ക​​ള്‍​ക്കും ഈ ​​നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കാ​​മെ​​ന്നും ഇ​​ന്‍​ഫാ​​ന്‍റി​​നൊ വ്യ​​ക്ത​​മാ​​ക്കി. 2026 ലോ​​ക​​ക​​പ്പി​​ലേ​​ക്ക് ഇ​​നി 42 ദി​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്.

◄പു​​തി​​യ നി​​യ​​മം: ഒ​​ന്ന്►

ജ​​ഴ്‌​​സി ഉ​​പ​​യോ​​ഗി​​ച്ച് മു​​ഖം മ​​റ​​ച്ച​​ശേ​​ഷം എ​​തി​​ര്‍ ടീം ​​അം​​ഗ​​ത്തി​​ന് എ​​തി​​രേ അ​​സ​​ഭ്യം, വം​​ശീ​​യാ​​ധി​​ക്ഷേ​​പം തു​​ട​​ങ്ങി​​യ​​വ ചെ​​യ്യു​​ന്ന ക​​ളി​​ക്കാ​​ര്‍​ക്ക് ചു​​വ​​പ്പുകാ​​ര്‍​ഡ് ന​​ല്‍​കു​​ക എ​​ന്ന​​താ​​ണ് പു​​തി​​യ നി​​യ​​മം. ഫെ​​ബ്രു​​വ​​രി​​യി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡും പോ​​ര്‍​ച്ചു​​ഗീ​​സ് ക്ല​​ബ് ബെ​​ന്‍​ഫി​​ക​​യും ത​​മ്മി​​ല്‍ അ​​ര​​ങ്ങേ​​റി​​യ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ, റ​​യ​​ലി​​ന്‍റെ ബ്ര​​സീ​​ലി​​യ​​ന്‍ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​നെ​​തി​​രേ ബെ​​ന്‍​ഫി​​ക​​യു​​ടെ അ​​ര്‍​ജ​​ന്‍റൈ​​ന്‍ താ​​രം ജി​​യാ​​ന്‍​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി ജ​​ഴ്‌​​സി​​കൊ​​ണ്ട് മു​​ഖം​​മ​​റ​​ച്ച് വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യി​​രു​​ന്നു.

◄പു​​തി​​യ നി​​യ​​മം: ര​​ണ്ട്►

മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് മൈ​​താ​​നം വി​​ടു​​ന്ന ക​​ളി​​ക്കാ​​ര്‍​ക്കും ടീം ​​ഓ​​ഫീ​​ഷ​​ല്‍​സി​​നും ചു​​വ​​പ്പ്കാ​​ര്‍​ഡ് ന​​ല്‍​കും എ​​ന്ന​​താ​​ണ് ര​​ണ്ടാ​​മ​​ത്തെ നി​​യ​​മം. ഈ ​​ജ​​നു​​വ​​രി​​യി​​ല്‍ ന​​ട​​ന്ന 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഫൈ​​ന​​ലി​​ല്‍ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് സെ​​ന​​ഗ​​ല്‍ ടീം ​​മൈ​​താ​​നം വി​​ട്ടി​​രു​​ന്നു. പി​​ന്നീ​​ട് തി​​രി​​ച്ചെ​​ത്തി​​യ സെ​​ന​​ഗ​​ല്‍, എ​​ക്‌​​സ്ട്രാ ടൈം ​​ഗോ​​ളി​​ല്‍ മൊ​​റോ​​ക്കോ​​യെ കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സെ​​ന​​ഗ​​ല്‍ ടീ​​മി​​ന്‍റെ ന​​ട​​പ​​ട​​യി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (സി​​എ​​എ​​ഫ്) ഇ​​ട​​പെ​​ടു​​ക​​യും ഫൈ​​ന​​ലി​​ല്‍ 3-0ന് ​​മൊ​​റോ​​ക്കൊ ജ​​യി​​ച്ച​​താ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു.

Tags : FIFA Gianni Infantino two new rules 2026 FIFA World Cup

Recent News

Corehub Up