കൊച്ചി: ജപ്പാനില്‍ നടന്ന ഐബിഎസ്എ ഏഷ്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യന്‍ പുരുഷ ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം സെമിഫൈനലില്‍ പ്രവേശിച്ചത്.
സെമിഫൈനലില്‍ ചൈനയോടു പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്കിംഗും സ്വന്തമാക്കി.
Tags : Historic achievement India Blind Football