മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിനു മുമ്പ് കളിക്കാരെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള അവസരം ഇന്നലെ അവസാനിച്ചു.
വിവിധ ഫ്രാഞ്ചൈസികള്‍ ചില സുപ്രധാന താരങ്ങളെ ഒഴിവാക്കി. ആന്ദ്രേ റസല്‍, ക്വിന്റണ്‍ ഡികോക്ക് അടക്കമുള്ളവരെ കോല്‍ക്കത്ത റിലീസ് ചെയ്തതാണ് ശ്രദ്ധേയം. മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സും സച്ചിന് ബേബിയെ സണ്‍റൈസേഴ്സ് ഹൈദരാബാദും റിലീസ് ചെയ്തു. റിലീസ് ചെയ്യപ്പെട്ട ശ്രദ്ധേയ താരങ്ങള്‍ ഇവര്‍:
ചെന്നൈ: രചിന് രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, മതീഷ പതിരാന, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ. രവീന്ദ്ര ജഡേജ (ട്രേഡ്, രാജസ്ഥാന്), സാം കറന് (ട്രേഡ്, രാജസ്ഥാന്).
ഡല്‍ഹി: ഫാഫ് ഡുപ്ലെസി, ഫ്രേസര്‍ മക്ഗുര്‍ക്, ഡൊണോവന്‍ ഫെറെയ്റ (ട്രേഡ്, രാജസ്ഥാന്).
ഗുജറാത്ത്: ജെറാള്‍ഡ് കോട്ട്സെ, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡ് (ട്രേഡ്, മുംബൈ).
കോല്‍ക്കത്ത: ആന്ദ്രേ റസല്‍, ക്വിന്റണ്‍ ഡികോക്ക്, വെങ്കിടേഷ് അയ്യര്‍, മൊയീന്‍ അലി, ആന്‍ റിച്ച് നോര്‍ക്കിയ, മായങ്ക് മാര്‍ക്കണ്ഡെ (ട്രേഡ്, മുംബൈ).
ലക്നോ: ഡേവിഡ് മില്ലര്‍, രവി ബിഷ്ണോയ്, ഷാമര്‍ ജോസഫ്, ഷാര്‍ദുള്‍ ഠാക്കൂര്‍ (ട്രേഡ്, മുംബൈ).
മുംബൈ: റീസ് ടോപ്ലി, വിഘ്നേഷ് പുത്തൂര്‍, ലിസാഡ് വില്യംസ്, മുജീബ് ഉള് റഹ്മാന്, അര്ജുന് തെണ്ടുല്‍ക്കര്‍ (ട്രേഡ്, ലക്നോ).
പഞ്ചാബ്: ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഇംഗ്ലിസ്, കെയ്ല്‍ ജാമിസണ്, ആരോണ്‍ ഹാര്‍ഡി.
രാജസ്ഥാന്: വനിന്ധു ഹസരെങ്ക, മഹേഷ് തീക്ഷണ, സഞ്ജു സാംസണ് (ട്രോഡ്, ചെന്നൈ), നിതീഷ് റാണ (ട്രേഡ്, ഡല്‍ഹി).
ബംഗളൂരു: ലിയാം ലിവിംഗ്സ്റ്റണ്, ലുന്‍ഗി എന്‍ഗിഡി, മായങ്ക് അഗര്‍വാള്‍, ടിം സീഫേര്‍ട്ട്.
ഹൈദരാബാദ്: ആദം സാംപ, വിയാന്‍ മള്‍ഡര്‍, സച്ചിന് ബേബി, മുഹമ്മദ് ഷമി (ട്രേഡ്, ലക്നോ).
Tags : IPL release T-20 cricket