x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ഷ് മൂ​ന്നാ​മ​നാ​കും; ഓ​പ്പ​ണിം​ഗ് കോം​ബി​നേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്


Published: March 26, 2026 10:21 AM IST | Updated: March 26, 2026 10:23 AM IST

ചെ​ന്നൈ: ഐ​പി​എ​ൽ സീ​സ​ണി​ൽ ചെ​ന്നൈ​യു​ടെ ഓ​പ്പ​ണിം​ഗ് കോം​ബി​നേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി നാ​യ​ക​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്. സ​ഞ്ജു സാം​സ​ണും താ​നു​മാ​യി​രി​ക്കും ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യു​ക​യെ​ന്ന് ഗെ​യ്ക്വാ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ യു​വ​താ​രം ആ​യു​ഷ് മാ​ത്രെ ചെ​ന്നൈ​യ്ക്കാ​യി ഓ​പ്പ​ണ​റു​ടെ റോ​ളി​ൽ തി​ള​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ ആ​യു​ഷ് മൂ​ന്നാ​മ​നാ​കും. ഐ​പി​എ​ൽ ക്യാ​പ്റ്റ​ൻ​മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച‌​യ്ക്കി​ടെ​യാ​യി​രു​ന്നു ചെ​ന്നൈ ക്യാ​പ്റ്റ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ യു​വ​താ​രം ഡെ​വാ​ൾ​ഡ് ബ്രെ​വി​സ് നാ​ലാ​മ​നാ​കും. അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യ ആ​യു​ഷ് മാ​ത്രെ ഓ​പ്പ​ണ​റു​ടെ റോ​ളി​ലാ​ണു ക​ളി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ സ​ഞ്ജു എ​ത്തി​യ​തോ​ടെ ടീം ​കോം​ബി​നേ​ഷ​നി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു. 18 കോ​ടി രൂ​പ​യ്ക്കാ​ണ് സ​ഞ്ജു​വി​നെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് സ്വ​ന്ത​മാ​ക്കി​യ​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ൽ നി​ന്നാ​ണ് സ​ഞ്ജു ചെ​ന്നെ​യി​ലെ​ത്തി​യ​ത്.

Tags : ipl Ruturaj Gaikwad Sanju Samson Chennai

Recent News

Corehub Up