x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​നീ​യ​റിം​ഗ് വി​സ്മ​യം വി​ശ്വേ​ശ്വ​ര​യ്യ

ലി​ജോ ടി. ​ജോ​ർ​ജ്
Published: September 12, 2026 09:29 PM IST | Updated: September 12, 2026 09:30 PM IST

ഒ​രു എ​ൻ​ജി​നി​യ​ർ നി​ർ​മി​തി​ക​ൾ ന​ട​ത്തു​ന്ന​യാ​ൾ മാ​ത്ര​മ​ല്ല നാ​ടി​നെ കെ​ട്ടി​പ്പെ​ടു​ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​ന്ന മ​ഹാ​ത്മാ​വാ​ണ് സ​ർ എം. ​വി​ശ്വേ​ശ്വ​ര​ര​യ്യ. സെ​പ്റ്റം​ബ​ർ 15, വി​ശ്വേ​ശ്വ​ര​യ്യ​യു​ടെ ജ​ൻ​മ​ദി​നം ഇ​ന്ത്യ​യി​ൽ ദേ​ശീ​യ എ​ൻ​ജി​നി​യേ​ഴ്സ് ദി​ന​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ അ​ത് കേ​വ​ലം ഒ​രു സാ​ങ്കേ​തി​ക തൊ​ഴി​ലി​നോ​ടു​ള്ള ആ​ദ​ര​വ് മാ​ത്ര​മ​ല്ല. മ​റി​ച്ച്, ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ശി​ല്പി​ക​ളി​ലൊ​രാ​ളാ​യ സ​ർ മോ​ക്ഷ​ഗു​ണ്ടം വി​ശ്വേ​ശ്വ​ര​യ്യ എ​ന്ന മ​ഹാ​നാ​യ എ​ൻ​ജി​നി​യ​റു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​നും പ്ര​തി​ഭ​യ്ക്കു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​ണാ​മ​മാ​ണ്. തെ​രു​വു​വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ​ഠി​ച്ച്, ഇ​ന്ത്യ​യു​ടെ ന​ദീ​തീ​ര​ങ്ങ​ളെ​യും കാ​ർ​ഷി​ക​മേ​ഖ​ല​യെ​യും പു​ന​ർ​നി​ർ​മി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​സ്മ​യ ജീ​വി​തം ഏ​തൊ​രു ത​ല​മു​റ​യ്ക്കും പ്ര​ചോ​ദ​ന​മാ​ണ്.

1861 സെ​പ്റ്റം​ബ​ർ 15ന് ​ക​ർ​ണാ​ട​ക​ത്തി​ലെ മു​ദ്ദേ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ലാ​ണ് വി​ശ്വേ​ശ്വ​ര​യ്യ ജ​നി​ച്ച​ത്. വി​ശ്വ എ​ന്നാ​യി​രു​ന്നു വി​ളി​പ്പേ​ര്. മെ​ലി​ഞ്ഞു ദു​ർ​ബ​ല​നാ​യ ആ ​ബാ​ല​നെ നോ​ക്കി ഒ​രി​ക്ക​ൽ ഒ​രു അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു, ഇ​വ​ൻ അ​ധി​ക​കാ​ലം ജീ​വി​ച്ചി​രി​ക്കി​ല്ലെ​ന്ന്. എ​ന്നാ​ൽ, ആ ​വാ​ക്കു​ക​ൾ വി​ശ്വ​ത്തെ​യോ കു​ടും​ബ​ത്തെ​യോ ത​ള​ർ​ത്തി​യി​ല്ല. വി​ശ്വ​യ്ക്ക് 15 വ​യ​സു​ള്ള​പ്പോ​ഴാ​ണ് സം​സ്‌​കൃ​ത​പ​ണ്ഡി​ത​നാ​യി​രു​ന്ന പി​താ​വി​ന്‍റെ വി​യോ​ഗം. ആ ​അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് കു​ടും​ബ​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളി​ലേ​ക്ക് ത​ള്ളി​വി​ട്ടു.

എ​ന്നാ​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി മു​ന്നേ​റി​യ അ​ദ്ദേ​ഹം, തെ​രു​വു​വി​ള​ക്ക് പ്ര​കാ​ശ​ത്തി​ലി​രു​ന്നു പ​ഠി​ച്ചാ​ണ് പ്രാ​ഥ​മി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ കോ​ള​ജി​ൽ​നി​ന്ന് ബി​എ നേ​ടി​യ​ശേ​ഷം, പൂ​നെ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സി​ൽ​നി​ന്ന് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം റാ​ങ്കോ​ടെ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് അ​ന്ന​ത്തെ ബോം​ബെ പ്ര​സി​ഡ​ൻ​സി​യു​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ എ​ൻ​ജി​നി​യ​റാ​യി ഔ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ചു.

അ​ണ​ക്കെ​ട്ടു​ക​ളു​ടെ സം​ര​ക്ഷ​ക​ൻ

പ്ര​ള​യം പ​തി​വാ​യി​രു​ന്ന അ​ക്കാ​ല​ത്ത് ജ​ല​വി​ഭ​വ മാ​നേ​ജ്‌​മെ​ന്‌​റി​ൽ വി​ശ്വേ​ശ്വ​ര​യ്യ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ലോ​ക​ത്തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ഗേ​റ്റു​ക​ളാ​ണ് അ​തി​ൽ പ്ര​ധാ​നം. അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്ന​ത് ത​ട​യാ​ൻ അ​ദ്ദേ​ഹം രൂ​പ​ക​ല്പ​ന ചെ​യ്തു പേ​റ്റ​ന്‍റ് നേ​ടി​യ ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ഗേ​റ്റു​ക​ൾ ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ചു. ആ​ദ്യം പൂ​ന​യി​ലെ ഖ​ട​ക്വാ​സ്‌​ല അ​ണ​ക്കെ​ട്ടി​ലാ​ണ് ഇ​തു സ്ഥാ​പി​ച്ച​ത്.

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ മ​നു​ഷ്യ​സ​ഹാ​യ​മി​ല്ലാ​തെ അ​ട​യു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ പി​ന്നീ​ട് മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ലെ തി​ഗ്ര അ​ണ​ക്കെ​ട്ടി​ലും മൈ​സൂ​രി​ലെ കൃ​ഷ്ണ​രാ​ജ​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലും സ്ഥാ​പി​ച്ചു. ഡാ​മു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഈ ​സം​വി​ധാ​നം വ​ലി​യ വി​പ്ല​വ​മാ​ണു സൃ​ഷ്‌​ടി​ച്ച​ത്. ഇ​തി​നു പു​റ​മെ, വ​ര​ണ്ടു​ണ​ങ്ങി​യ ഡെ​ക്കാ​ൻ പീ​ഠ​ഭൂ​മി​യി​ൽ കൃ​ഷി​ക്ക് ത​ട​സ​മി​ല്ലാ​തെ വെ​ള്ള​മെ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം വി​ക​സി​പ്പി​ച്ച ജ​ല​സേ​ച​ന​രീ​തി കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി.

ഹൈ​ദ​രാ​ബാ​ദി​ന്‍റെ ര​ക്ഷ​ക​ൻ

1908ൽ ​മൂ​സി ന​ദി​യി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യം ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തെ അ​പ്പാ​ടെ ത​ക​ർ​ത്തെ​റി​ഞ്ഞു. ഇ​തി​ന ു പ​രി​ഹാ​രം കാ​ണാ​ൻ നൈ​സാം ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് വി​ശ്വേ​ശ്വ​ര​യ്യ​യെ​യാ​ണ്. അ​ദ്ദേ​ഹം, രൂ​പ​ക​ല്പ​ന ചെ​യ്ത ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ളും ഹൈ​ദ​രാ​ബാ​ദി​നെ പ്ര​ള​യ​ങ്ങ​ളി​ല്‌​നി​ന്നു ക​ര​ക​യ​റ്റി. വി​ശാ​ഖ​പ​ട്ട​ണം തു​റ​മു​ഖ​ത്തെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

മൈ​സൂ​രി​ന്‍റെ ശി​ല്പി

1912 മു​ത​ൽ 1918 വ​രെ മൈ​സൂ​ർ ദി​വാ​നാ​യും വി​ശ്വേ​ശ്വ​ര​യ്യ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. മൈ​സൂ​രി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യാ​ണ് അ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ലൊ​ന്നാ​യ കൃ​ഷ്ണ​രാ​ജ​സാ​ഗ​ർ നി​ർ​മി​ച്ച​ത് ഈ ​എ​ൻ​ജി​നി​യ​റിം​ഗ് പ്ര​തി​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്.
മി​ക​ച്ചൊ​രു സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ൻ കൂ​ടി​യാ​യി​രു​ന്നു വി​ശ്വേ​ശ്വ​ര​യ്യ. ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ച്ച​താ​ണ് ബാ​ങ്ക് ഓ​ഫ് മൈ​സൂ​ർ.

മൈ​സൂ​രി​ൽ, ഭ​ദ്രാ​വ​തി ഇ​രു​മ്പു​രു​ക്ക് ഫാ​ക്‌​ട​റി​യും മൈ​സൂ​ർ സോ​പ്പ് ഫാ​ക്‌​ട​റി​യും സ്ഥാ​പി​ച്ച് വ്യ​വ​സാ​യ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ല​ക്ഷ്യ​മി​ട്ട് മൈ​സൂ​രി​ൽ നി​ര​വ​ധി സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും സ്ഥാ​പി​ച്ചു. ഇ​തി​നു പ ു​റ​മേ ബം​ഗ​ളൂ​രു ഗ​വ​ർ​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും അ​ദ്ദേ​ഹം സ്ഥാ​പി​ച്ച​താ​ണ്. ക​ന്ന​ഡ ഭാ​ഷ​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്ക് ക​ന്ന​ഡ സാ​ഹി​ത്യ​പ​രി​ഷ​ത്ത് രൂ​പീ​ക​രി​ച്ചു.

മാ​യാ​ത്ത മു​ദ്ര

ഇ​ന്ത്യ​ൻ എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യ്ക്കു ന​ൽ​കി​യ അ​തു​ല്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1955ൽ ​രാ​ജ്യം ഭാ​ര​ത​ര​ത്‌​ന ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ചു. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സ​ർ പ​ദ​വി ന​ൽ​കി. ഇ​ന്ത്യ​ക്ക് പു​റ​മേ ശ്രീ​ല​ങ്ക, ടാ​ൻ​സാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും വി​ശ്വേ​ശ്വ​ര​യ്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ​ത​ന്നെ​യാ​ണ് എ​ൻ​ജി​നേ​ഴ്‌​സ് ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

1962 ഏ​പ്രി​ൽ 14ന് ​നൂ​റാം വ​യ​സി​ൽ വി​ശ്വേ​ശ്വ​ര​യ്യ അ​ന്ത​രി​ച്ചു. അ​ദ്ദേ​ഹം കെ​ട്ടി​പ്പ​ടു​ത്ത സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ആ​റു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​വും ഒ​രു ത​ട​സ​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ഭ​വ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​യോ​ഗ​വും ശാ​സ്ത്ര​ത്തെ മാ​ന​വ​പു​രോ​ഗ​തി​ക്കാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന കാ​ഴ്പ്പാ​ടു​മാ​ണ് സ​ർ എം. ​വി​ശ്വേ​ശ്വ​ര​യ്യ എ​ന്ന യു​ഗ​പു​രു​ഷ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്.

Tags : Sunday Deepika Engineering marvel Visvesvaraya

Recent News

Corehub Up