x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഥ ഇ​നി​യും തീ​ർ​ന്നി​ട്ടി​ല്ല

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: September 6, 2026 01:25 AM IST | Updated: September 6, 2026 01:25 AM IST

ചി​ന്താ​വി​ഷ​യം

ഒ​രു യു​വ​തി ത​ന്‍റെ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ളു​ടെ പി​താ​വ് എ​ല്ലാം ശ്ര​ദ്ധാ​പൂ​ർ​വം ക്ര​മീ​ക​രി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നു​ള്ള സ​മ​യം കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കാ​ൻ അ​ന്ന​ത്തെ രീ​തി​യ​നു​സ​രി​ച്ച് ഒ​രു ജ​ല​ഘ​ടി​കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു ചെ​റി​യ സം​ഭ​വം എ​ല്ലാം മാ​റ്റി​മ​റി​ച്ചു​വെ​ന്നാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​ച​രി​ക്കു​ന്ന ക​ഥ.

ജ​ല​ഘ​ടി​കാ​രം കാ​ണാ​നി​ട​യാ​യ യു​വ​തി കൗ​തു​ക​ത്തോ​ടെ അ​തി​ലേ​ക്കു കു​നി​ഞ്ഞു​നോ​ക്കി. അ​പ്പോ​ൾ ആ ​യു​വ​തി​യു​ടെ ആ​ഭ​ര​ണ​ത്തി​ൽ​നി​ന്ന് ഒ​രു ചെ​റി​യ മു​ത്ത് അ​റി​യാ​തെ അ​തി​ലേ​ക്കു വീ​ണു. അ​ത് ജ​ല​ഘ​ടി​കാ​ര​ത്തി​ലെ ചെ​റി​യ ദ്വാ​രം അ​ട​ച്ചു​ക​ള​ഞ്ഞു. ത​ന്മൂ​ലം വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു നി​ല​ച്ചു. ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന സ​മ​യം അ​റി​യാ​തെ ക​ട​ന്നു​പോ​യി. അ​തേ​ത്തു​ട​ർ​ന്ന്, വി​വാ​ഹം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ ന​ട​ന്നി​ല്ല. ആ ​യു​വ​തി​യു​ടെ പേ​ര് ലീ​ലാ​വ​തി. പി​താ​വ് ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​രി​ലും ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​രി​ലും ഒ​രാ​ളാ​യ ഭാ​സ്ക​രാ​ചാ​ര്യ​രും.

ഇ​വി​ടെ ച​രി​ത്ര​വും ഐ​തി​ഹ്യ​വും നാം ​വേ​ർ​തി​രി​ച്ച​റി​യ​ണം. മു​ത്തും ജ​ല​ഘ​ടി​കാ​ര​വും വി​വാ​ഹ​വും ഉ​ൾ​പ്പെ​ടു​ന്ന ഈ ​ക​ഥ ഭാ​സ്ക​രാ​ചാ​ര്യ​രു​ടെ കാ​ല​ത്തി​നു​ശേ​ഷം പ്ര​ച​രി​ച്ച ഐ​തി​ഹ്യ​മാ​ണ്. അ​ത് ച​രി​ത്ര​സം​ഭ​വ​മാ​ണ് എ​ന്ന​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. അ​ക്കാ​ല​ത്തു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജ്യോ​തി​ഷ​വി​ശ്വാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വും ക​ഥ​യി​ലു​ണ്ട്. ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സ്ഥാ​നം​നോ​ക്കി മ​നു​ഷ്യ​ന്‍റെ ഭാ​വി പ്ര​വ​ചി​ക്കാ​മെ​ന്ന അ​ത്ത​രം വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യ ജ്യോ​തി​ശാ​സ്ത്ര​വു​മാ​യി നാം ​കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട​തി​ല്ല.

എ​ന്നാ​ൽ, ച​രി​ത്രം ഉ​റ​പ്പി​ച്ച മ​റ്റൊ​രു ലീ​ലാ​വ​തി​യു​ണ്ട്. 1114ൽ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ജ​നി​ച്ച ഭാ​സ്ക​രാ​ചാ​ര്യ​രു​ടെ മ​ഹ​ത്താ​യ കൃ​തി​യാ​യ സി​ദ്ധാ​ന്ത ശി​രോ​മ​ണി​യി​ലെ ആ​ദ്യ​ഭാ​ഗ​ത്തി​ന്‍റെ പേ​രാ​ണ് ലീ​ലാ​വ​തി. ഗ​ണി​ത​ത്തെ വ​ര​ണ്ട ക​ണ​ക്കു​ക​ളു​ടെ ലോ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​തെ പൂ​ക്ക​ളും തേ​നീ​ച്ച​ക​ളും പ​ക്ഷി​ക​ളും വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രു​മെ​ല്ലാം നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ച​ത്. ലീ​ലാ​വ​തി യ​ഥാ​ർ​ഥ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളാ​ണോ എ​ന്നു​പോ​ലും ഉ​റ​പ്പി​ല്ല. എ​ന്നാ​ൽ, ഒ​മ്പ​തു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​വും ആ ​പേ​ര് നി​ല​നി​ൽ​ക്കു​ന്നു.

ഈ ​പ​ഴ​യ ഐ​തി​ഹ്യ​ത്തി​നു​ള്ളി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ജീ​വി​ത​സ​ത്യ​മു​ണ്ട്. ക​ഥ​യി​ൽ പ​റ​യു​ന്ന​തു​പോ​ലെ ലീ​ലാ​വ​തി​യു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു ദു​ര​ന്തം ന​ട​ന്നു​വെ​ന്നു ക​രു​തു​ക. ആ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ലീ​ലാ​വ​തി​യു​ടെ പി​താ​വി​നു ക​ഴി​ഞ്ഞി​ല്ല. ഘ​ടി​കാ​രം​ത​ന്നെ പി​റ​കോ​ട്ടു തി​രി​ക്കാ​നോ ന​ഷ്‌​ട​പ്പെ​ട്ട അ​വ​സ​രം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നോ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ, ഐ​തി​ഹ്യം അ​നു​സ​രി​ച്ച്, അ​ദ്ദേ​ഹം മ​റ്റൊ​ന്നു ചെ​യ്തു.

പു​ത്രി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​യ്ക്കാ​ൻ ആ ​പി​താ​വി​നു സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ ഓ​ർ​മ എ​ന്നും നി​ല​നി​ർ​ത്താ​നാ​യി ത​ന്‍റെ ഗ​ണി​ത​ഗ്ര​ന്ഥ​ത്തി​ന് ലീ​ലാ​വ​തി എ​ന്ന് അ​ദ്ദേ​ഹം പേ​രി​ട്ടു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ല​ക​ളി​ലൊ​ന്നാ​ണി​ത്. സം​ഭ​വി​ക്കു​ന്ന​തെ​ല്ലാം മു​ൻ​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ന​മു​ക്കു സാ​ധി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തി​നോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു​ള്ള​ത് ന​മു​ക്കു തീ​രു​മാ​നി​ക്കാ​നാ​കും.

ന​മ്മു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ൽ വീ​ണു​പോ​കു​ന്ന ചി​ല മു​ത്തു​ക​ളു​ണ്ട്. ഏ​റെ​ക്കാ​ല​മാ​യി കൊ​ണ്ടു​ന​ട​ന്ന ഒ​രു സ്വ​പ്നം ത​ക​ർ​ന്നു​പോ​കാം. പ്ര​തീ​ക്ഷി​ച്ച ജോ​ലി കി​ട്ടാ​തി​രി​ക്കാം. പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ടാം. വി​ശ്വ​സി​ച്ച ഒ​രാ​ൾ ന​മ്മെ നി​രാ​ശ​പ്പെ​ടു​ത്താം. സൗ​ഹൃ​ദ​ത്തി​നു കോ​ട്ടം സം​ഭ​വി​ക്കാം. സാ​മ്പ​ത്തി​ക​ന​ഷ്‌​ട​മു​ണ്ടാ​കാം. രോ​ഗം പ​ദ്ധ​തി​ക​ളെ മാ​റ്റി​മ​റി​ക്കാം. പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ വേ​ർ​പാ​ട് ഭാ​വി​യെ​ക്കു​റി​ച്ച് നാം ​വി​ഭാ​വ​ന ചെ​യ്ത ചി​ത്ര​ത്തെ ഒ​റ്റ​നി​മി​ഷം​കൊ​ണ്ട് മാ​റ്റി​മ​റി​ക്കാം.

ഇ​ങ്ങ​നെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, എ​ന്തു​കൊ​ണ്ട് എ​നി​ക്കി​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്നു നാം ​ചോ​ദി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, അ​തി​ലും പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യം സം​ഭ​വി​ച്ച​തി​നോ​ട് എ​നി​ക്കെ​ങ്ങ​നെ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ്. കാ​ര​ണം, വ​ലി​യൊ​രു ന​ഷ്‌​ട​മോ പ​രാ​ജ​യ​മോ സം​ഭ​വി​ക്കു​മ്പോ​ൾ അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​വി പ​ല​പ്പോ​ഴും നി​ർ​ണ​യി​ക്കു​ന്ന​ത്. നി​രാ​ശ മ​ന​സി​ൽ വ​ള​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ അ​തു ക്ര​മേ​ണ അ​സൂ​യ​യാ​യും വി​ദ്വേ​ഷ​മാ​യും പ്ര​തി​കാ​ര​ചി​ന്ത​യാ​യും മാ​റാം. ഒ​രു നി​മി​ഷ​ത്തെ വേ​ദ​ന ജീ​വി​ത​കാ​ല​ത്തെ ഏ​റ്റ​വും തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലേ​ക്കു​പോ​ലും ന​യി​ച്ചേ​ക്കാം.

എ​ന്നാ​ൽ, അ​തേ നി​രാ​ശ​യെ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​തി​യ തു​ട​ക്ക​ത്തി​നും മ​റ്റു​ള്ള​വ​രെ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ക്കി മാ​റ്റാ​നും ന​മു​ക്കു ക​ഴി​യും. ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ എ​പ്പോ​ഴും ന​മു​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. അ​തേ​സ​മ​യം, സം​ഭ​വി​ച്ച​തി​നു​ശേ​ഷം നാം ​എ​ന്താ​യി​ത്തീ​രു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ ന​മു​ക്ക് വ​ലി​യൊ​രു പ​ങ്കു​ണ്ട്.

പ​രാ​ജ​യം ന​മ്മെ കൂ​ടു​ത​ൽ വി​വേ​ക​മു​ള്ള​വ​രാ​ക്കാം. തി​ര​സ്കാ​രം നാം ​ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടി​ല്ലാ​ത്ത മ​റ്റൊ​രു വ​ഴി​യി​ലേ​ക്കു ന​മ്മെ ന​യി​ക്കാം. സ്വ​ന്തം മു​റി​വു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ മു​റി​വു​ക​ൾ തി​രി​ച്ച​റി​യാ​നു​ള്ള ക​രു​ണ ന​മു​ക്ക് പ്ര​ദാ​നം ചെ​യ്യാം. സാ​മ്പ​ത്തി​ക​ന​ഷ്‌​ടം പ​ണ​ത്തി​ന് ഒ​രി​ക്ക​ലും പ​ഠി​പ്പി​ക്കാ​നാ​കാ​ത്ത ജീ​വി​ത​സ​ത്യം ന​മ്മെ പ​ഠി​പ്പി​ച്ചേ​ക്കും. ത​ക​ർ‌​ന്നു​പോ​യ സ്വ​പ്നം നാം ​ഒ​രി​ക്ക​ലും ക​ണ്ടെ​ത്തു​മാ​യി​രു​ന്നി​ല്ലാ​ത്ത ആ ​ദൗ​ത്യ​ത്തി​ലേ​ക്കു ന​മ്മെ ന​യി​ച്ചേ​ക്കാം.

വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്ന വാ​ക്കു​ക​ൾ ഇ​വി​ടെ എ​ത്ര അ​ർ​ഥ​വ​ത്താ​ണ്: ""ദൈ​വ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക്, അ​വി​ട​ത്തെ പ​ദ്ധ​തി​യ​നു​സ​രി​ച്ച് വി​ളി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് എ​ല്ലാം ന​ന്മ​യ്ക്കാ​യി പ​രി​ണ​മി​ക്കു​ന്നു'' (റോ​മാ 8:28). എ​ല്ലാം ന​ല്ല​താ​ണ് എ​ന്ന​ല്ല പൗ​ലോ​സ് പ​റ​യു​ന്ന​ത്. വ​ഞ്ച​ന ന​ല്ല​ത​ല്ല. രോ​ഗം ന​ല്ല​ത​ല്ല. പ​രാ​ജ​യ​വും വേ​ദ​ന​യും അ​വ​യി​ൽ​ത്ത​ന്നെ ന​ന്മ​യ​ല്ല. എ​ന്നാ​ൽ, തി​ന്മ​യ്ക്കും വേ​ദ​ന​യ്ക്കും ന​ഷ്‌​ട​ത്തി​നും​പോ​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​കാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം, അ​വ​യി​ൽ​നി​ന്നു​പോ​ലും ന​ന്മ സൃ​ഷ്‌​ടി​ക്കാ​ൻ ദൈ​വ​ത്തി​നു ക​ഴി​യും.

മ​ണ്ണി​ന​ടി​യി​ൽ കു​ഴി​ച്ചി​ടു​ന്ന വി​ത്തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക. അ​തു ന​ശി​ച്ചു​പോ​കു​ന്നു​വെ​ന്ന് തോ​ന്നാം. എ​ന്നാ​ൽ, മ​ണ്ണി​ന​ടി​യി​ൽ അ​തു രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്നു. പി​ന്നീ​ട്, മ​ണ്ണ് പി​ള​ർ​ന്ന് ഒ​രു പു​തി​യ നാ​മ്പ് പു​റ​ത്തു​വ​രു​ന്നു. ന​ഷ്‌​ട​പ്പെ​ട്ടു​വെ​ന്നു ക​രു​തി​യ​ത് മ​റ്റൊ​രു രൂ​പ​ത്തി​ൽ തി​രി​ച്ചു​വ​രു​ന്നു. ന​മ്മു​ടെ ചി​ല ന​ഷ്‌​ട​ങ്ങ​ളും അ​ങ്ങ​നെ​യാ​യി​രി​ക്കും.

ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ വീ​ണു​പോ​യ മു​ത്തി​നെ​ത്ത​ന്നെ നോ​ക്കി​യി​രു​ന്നാ​ൽ മ​റ്റൊ​രു സൃ​ഷ്‌​ടി​ക്കാ​യു​ള്ള അ​വ​സ​രം ന​മു​ക്ക് ന​ഷ്‌​ട​പ്പെ​ടും. പ്ര​തീ​ക്ഷി​ച്ച വി​വാ​ഹം ന​ട​ന്നി​ല്ലാ​യി​രി​ക്കാം. മ​ക​ളു​ടെ ജീ​വി​തം മാ​താ​പി​താ​ക്ക​ൾ സ്വ​പ്നം ക​ണ്ട​തു​പോ​ലെ ആ​യി​ല്ലാ​യി​രി​ക്കാം. വി​ര​മി​ച്ച​തി​നു​ശേ​ഷ​മു​ള്ള ജീ​വി​തം പ്ര​തീ​ക്ഷി​ച്ച​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം. നാ​ൽ​പ്പ​താം വ​യ​സി​ൽ വ​ര​ച്ച ജീ​വി​ത​ചി​ത്ര​മ​ല്ല എ​ഴു​പ​താം വ​യ​സി​ൽ ന​മ്മു​ടെ മു​മ്പി​ലു​ള്ള​ത്. അ​പ്പോ​ൾ ചോ​ദി​ക്കേ​ണ്ട​ത്, പ​ഴ​യ സ്വ​പ്നം മ​നോ​ഹ​ര​മാ​യി​രു​ന്നോ എ​ന്ന​ല്ല. തീ​ർ​ച്ച​യാ​യും അ​ത് മ​നോ​ഹ​ര​മാ​യി​രു​ന്നി​രി​ക്കാം.

നാം ​ചോ​ദി​ക്കേ​ണ്ട​ത് ഇ​പ്ര​കാ​ര​മാ​ണ്: ആ ​സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നോ ദൈ​വ​ത്തി​നു ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ സൃ​ഷ്‌​ടി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന ഒ​രേ​യൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യം? ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച യേ​ശു​വി​ന്‍റെ ശി​ഷ്യ​ൻ​മാ​ർ ക​ണ്ട​തു കു​രി​ശു​മ​ര​ണ​വും അ​ട​യ്ക്ക​പ്പെ​ട്ട ക​ല്ല​റ​യു​മാ​യി​രു​ന്നു. എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്നാ​ണ് അ​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ, ഈ​സ്റ്റ​ർ പ്ര​ഖ്യാ​പി​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. ദൈ​വം ക​ഥ എ​ഴു​തി​ത്തീ​ർ​ന്നി​രു​ന്നി​ല്ല. കു​രി​ശു യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. വേ​ദ​ന യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. ന​ഷ്‌​ട​വും യാ​ഥാ​ർ​ഥ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഷ്‌​ട​ന​ഷ്‌​ട​ങ്ങ​ൾ​ക്കാ​യി​രു​ന്നി​ല്ല അ​വ​സാ​ന വാ​ക്ക്... ത​ന്മൂ​ല​മാ​ണ്, മ​രി​ച്ച് അ​ട​ക്ക​പ്പെ​ട്ട യേ​ശു ഉ​ത്ഥാ​നം ചെ​യ്ത​ത്.

ഭാ​സ്ക​രാ​ചാ​ര്യ​ർ "ലീ​ലാ​വ​തി' ര​ചി​ച്ചി​ട്ട് നൂ​റ്റാ​ണ്ടു​ക​ൾ ഏ​റെ ക​ഴി​ഞ്ഞു. ഒ​രു മു​ത്ത് യ​ഥാ​ർ​ഥ​ത്തി​ൽ ജ​ല​ഘ​ടി​കാ​ര​ത്തി​ൽ വീ​ണി​രു​ന്നോ എ​ന്ന് ന​മു​ക്ക​റി​യി​ല്ല. എ​ന്നാ​ൽ, ആ ​പ​ഴ​യ ക​ഥ ന​ൽ​കു​ന്ന സ​ന്ദേ​ശം ന​മു​ക്ക് മ​റ​ക്കാ​തി​രി​ക്കാം. ജീ​വി​ത​ത്തി​ൽ ചി​ല​പ്പോ​ൾ ന​മ്മു​ടെ കൈ​ക​ളി​ൽ​നി​ന്ന് ഒ​രു മു​ത്ത് വീ​ണു​പോ​യേ​ക്കാം. എ​ത്ര ശ്ര​മി​ച്ചാ​ലും അ​തു തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല. അ​പ്പോ​ൾ, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​തു വീ​ണു​പോ​യ സ്ഥ​ല​ത്തേ​ക്കു നാം ​നോ​ക്കി​യി​രി​ക്ക​രു​ത്. അ​തി​നു​പ​ക​രം, ദൈ​വം ന​മു​ക്കു കാ​ണി​ച്ചു​ത​രു​ന്ന പു​തി​യ വ​ഴി​യെ നാം ​പോ​കു​ക​യാ​ണു വേ​ണ്ട​ത്.

Tags : SundayDeepika

Recent News

Corehub Up