x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ഭൂ​മി​യി​ലെ സാ​ൽ​മ​ൺ വി​പ്ല​വം; ഇ​തൊ​രു ഇ​സ്രേ​ലി വി​ജ​യ​ഗാ​ഥ

ലി​ജോ ടി. ​ജോ​ർ​ജ്
Published: September 6, 2026 01:21 AM IST | Updated: September 6, 2026 01:21 AM IST

ത​ണു​ത്തു​റ​ഞ്ഞ സ​മു​ദ്ര​ജ​ല​ത്തി​ൽ മാ​ത്രം വ​ള​രു​ന്ന സാ​ൽ​മ​ൺ മ​ത്സ്യ​ങ്ങ​ളെ മ​രു​ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളോ ഹോ​ർ​മോ​ണു​ക​ളോ ഇ​ല്ലാ​തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു ഇ​സ്രേ​ലി സ്റ്റാ​ർ​ട്ട​പ്പ്. പ​ര​മ്പ​രാ​ഗ​ത​രീ​തി​ക​ളെ മാ​റ്റി​മ​റി​ച്ച് ആ​ഗോ​ള മ​ത്സ്യ​ക​മ്പോ​ള​ത്തെ​ത്ത​ന്നെ പു​ന​ർ​നി​ർ​വ​ചി​ക്കാ​നു​ള്ള ഈ ​സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ ക​ഥ അ​ത്യ​ന്തം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ​ണ​പ്രി​യ​രു​ടെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് സാ​ൽ​മ​ൺ. മി​ക​ച്ച പോ​ഷ​ക​ഗു​ണ​വും രു​ചി​യു​മു​ള്ള ഈ ​മ​ത്സ്യം പ​ക്ഷേ, ഉ​ത്പാ​ദി​പ്പി​ക്കാ​ൻ അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​ന്ന​ല്ല. നോ​ർ​വേ, ചി​ലി തു​ട​ങ്ങി​യ ത​ണു​ത്തു​റ​ഞ്ഞ സ​മു​ദ്ര​മേ​ഖ​ല​ക​ളി​ലാ​ണ് സാ​ൽ​മ​ൺ മ​ത്സ്യ​കൃ​ഷി പ്ര​ധാ​ന​മാ​യും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് ഇ​സ്ര​യേ​ലി​ൽ​നി​ന്നു​ള്ള സ്പ്രിം​ഗ് സാ​ൽ​മ​ൺ എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് പു​തി​യൊ​രു മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

മ​രു​ഭൂ​മി​യി​ലെ അ​ത്ഭു​തം

ലോ​ക​ത്തി​ൽ​ത്ത​ന്നെ സാ​ൽ​മ​ൺ മ​ത്സ്യം ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഇ​സ്ര​യേ​ലി ജ​ന​ത​യാ​ണ്. രാ​ജ്യ​ത്തെ വി​പ​ണി​യി​ലു​ള്ള സാ​ൽ​മ​ണി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ക്കു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​യി​ട്ടാ​ണ് ഇ​സ്രേ​ലി സ്റ്റാ​ർ​ട്ട​പ്പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ണു​ത്ത ക​ട​ൽ​വെ​ള്ള​ത്തി​ൽ മാ​ത്രം ജീ​വി​ക്കു​ന്ന ഈ ​ഇ​ന​ത്തെ ഇ​സ്ര​യേ​ലി​ന്‍റെ പ്രാ​ദേ​ശി​ക അ​ന്ത​രീ​ക്ഷ​ത്തി​ൽ കൃ​ത്രി​മ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു ടാ​ങ്കു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി വ​ള​ർ​ത്താ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. ഇ​സ്ര​യേ​ലി​ലെ സ​ദെ എ​ലി​യാ​ഹു എ​ന്ന സ്ഥ​ല​ത്ത്, വേ​ന​ൽ​ക്കാ​ല​ത്ത് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് ഉ​യ​രാ​വു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​വ​ർ ഇ​തി​നാ​യി പ്ര​ത്യേ​ക ഫാ​ക്‌​ട​റി സ്ഥാ​പി​ച്ച​ത്.

ക​മ്പ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ർ​എ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​ത്തി​ന്‍റെ താ​പ​നി​ല​യും ഗു​ണ​നി​ല​വാ​ര​വും സാ​ൽ​മ​ൺ വ​ള​ർ​ച്ച​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ നി​യ​ന്ത്രി​ക്കു​ന്ന​ത്. അ​തി​ക​ഠി​ന​മാ​യ ചൂ​ടി​ലും കു​റ​ഞ്ഞ ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തി​ലൂ​ടെ ജ​ലം ത​ണു​പ്പി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​വു​ള്ള എ​ന​ർ​ജി ഒ​പ്റ്റി​മൈ​സേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​വ​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര അ​ക്വാ​ക​ൾ​ച്ച​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വി​മ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ട​ലി​ലെ മ​ലി​നീ​ക​ര​ണ​വും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും ഹോ​ർ​മോ​ണു​ക​ളും.

എ​ന്നാ​ൽ, പു​തി​യ ആ​എ​എ​സ് രീ​തി​യി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും ഹോ​ർ​മോ​ണു​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്നു. ഇ​തു​വ​ഴി പ​രി​സ്ഥി​തി ആ​ഘാ​തം ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ലാ​ക്കി സു​ര​ക്ഷി​ത​വും ശു​ദ്ധ​വു​മാ​യ സൂ​ഷി ഗ്രേ​ഡ് സാ​ൽ​മ​ൺ ഉ​ത്പാ​ദി​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു.

പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് വി​ജ​യ​ത്തി​ലേ​ക്ക്

ആ​ദ്യം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ, അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 20,000 മ​ത്സ്യ​ങ്ങ​ളെ ക​മ്പ​നി വി​ജ​യ​ക​ര​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്തി​രു​ന്നു. അ​തി​ൽ ആ​ദ്യ​ബാ​ച്ചി​ലെ മ​ത്സ്യ​ങ്ങ​ൾ ഏ​ക​ദേ​ശം അ​ഞ്ചു കി​ലോ വ​രെ തൂ​ക്കം കൈ​വ​രി​ച്ചി​രു​ന്നു. ഭാ​വി​യി​ൽ പ്ര​തി​വ​ർ​ഷം 1500 ട​ൺ ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വ​ൻ​കി​ട വാ​ണി​ജ്യ​ഫാം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​രം​ഭ​ക​ർ.

വാ​ണി​ജ്യ​ഫാം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം, വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഇ​തി​നോ​ട​കം ല​ഭ്യ​മാ​ണെ​ന്ന് സ്പ്രിം​ഗ് സാ​ൽ​മ​ൺ ക​മ്പ​നി​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ബ​രാ​ക് ഗോ​ൾ​ഡ്ഷ്മി​റ്റ് പ​റ​യു​ന്നു. നി​ല​വി​ലെ പൈ​ല​റ്റ് പ്ലാ​ന്‍റ് ഭാ​വി​യി​ൽ വ​ൻ​കി​ട പ​ദ്ധ​തി​യു​ടെ ന​ഴ്‌​സ​റി​യാ​ക്കി പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. ഇ​സ്ര​യേ​ൽ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണ് പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ലാ​ന്‍റി​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​ൻ അ​മേ​രി​ക്ക​യു​ടേ​താ​ണ്. ഐ​സ്‌​ല​ൻ​ഡി​ൽ​നി​ന്നാ​ണ് മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ൽ​മ​ൺ മ​ത്സ്യ​മു​ട്ട​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് ഇ​തൊ​രു ആ​ഗോ​ള വി​പ്ല​വം

ലോ​ക​മെ​മ്പാ​ടും ക​ട​ലി​ലെ സാ​ൽ​മ​ൺ കൃ​ഷി പ​രി​സ്ഥി​തി​നാ​ശ​ത്തി​നും ക​ട​ൽ​മ​ലി​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​ന്ന സ​മ​യ​ത്താ​ണ് ഇ​സ്ര​യേ​ലി​ലെ ഈ ​പു​തി​യ ഉ​ദ്യ​മം. സാ​ൽ​മ​ൺ മ​ത്സ്യ​കൃ​ഷി​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ൽ നോ​ർ​വേ പോ​ലു​ള്ള കു​റ​ച്ചു വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​നി​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലേ​ക്ക് വി​മാ​ന​ത്തി​ലാ​ണ് ഇ​വ​യെ​ത്തി​ക്കു​ന്ന​ത്. ഇ​തു ചെ​ല​വേ​റി​യ​താ​ണ്.

ഇ​സ്രേ​ലി സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യം കാ​ണു​ന്ന​തോ​ടെ, ലോ​ക​ത്തി​ലെ ഏ​തു കാ​ലാ​വ​സ്ഥ​യി​ലു​ള്ള രാ​ജ്യ​ത്തും സ്വ​ന്തം ആ​വ​ശ്യ​ത്തി​നു​ള്ള സാ​ൽ​മ​ൺ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ഇ​തു​വ​ഴി ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ത്സ്യം ല​ഭ്യ​മാ​ക്കാ​നും വ​ഴി​തെ​ളി​ക്കും.

പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ പ​രി​സ്ഥി​തി​യോ​ട് ഏ​റെ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്. സ​മു​ദ്ര​ങ്ങ​ളി​ലെ അ​മി​ത മ​ത്സ്യ​ബ​ന്ധ​നം മൂ​ല​മു​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ കു​റ​യ്ക്കാ​നും സു​സ്ഥി​ര​മാ​യ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഇ​സ്ര​യേ​ലി ക​ണ്ടെ​ത്ത​ൽ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ളെ അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട് സു​സ്ഥി​ര ആ​ഹാ​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ഭാ​വി ഇ​നി ക​ര​യി​ലെ ഫാ​മു​ക​ളാ​യി​രി​ക്കു​മെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ് സ്പ്രിം​ഗ് സാ​ൽ​മ​ൺ എ​ന്ന സം​രം​ഭം ലോ​ക​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം.

ആ​എ​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ‍

റീ​സ​ർ​ക്കു​ലേ​റ്റിം​ഗ് അ​ക്വാ​ക​ൾ​ച്ച​ർ സി​സ്റ്റം (ആ​ർ​എ​എ​സ്) എ​ന്ന​ത് വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ൾ കി​ട​ക്കു​ന്ന വെ​ള്ളം പു​റ​ത്തേ​ക്കു ക​ള​യാ​തെ അ​തു നി​ര​ന്ത​രം ശു​ദ്ധീ​ക​രി​ച്ച് വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഇ​ൻ​ഡോ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്. വെ​ള്ള​ത്തി​ന്‍റെ ഉ​പ​ഭോ​ഗം 90 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും.

ജ​ല​ത്തി​ലെ മാ​ലി​ന്യം വേ​ർ​തി​രി​ക്കാ​ൻ ഇ​തി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്. മ​ത്സ്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന വി​ഷാം​ശം ക​ല​ർ​ന്ന അ​മോ​ണി​യ വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​ത് ത​ട​യാ​നും പ്ര​ത്യേ​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ണ്ട്. ഇ​തി​നു​പു​റ​മെ ജ​ല​ത്തി​ൽ ഓ​ക്‌​സി​ജ​ൻ സ​മൃ​ദ്ധി ഉ​റ​പ്പാ​ക്കാ​നും മ​ത്സ്യ​ങ്ങ​ൾ ശ്വ​സി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡ് വെ​ള്ള​ത്തി​ൽ​നി​ന്നു നീ​ക്കം ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. അ​ണു​ന​ശീ​ക​ര​ണ​ത്തി​നും താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​നും വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടി​മു​ടി ഗു​ണ​മു​ള്ള സാ​ൽ​മ​ൺ

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വു​മ​ധി​കം പോ​ഷ​ക​സ​മ്പു​ഷ്‌​ട​മാ​യ മ​ത്സ്യ​മാ​ണ് സാ​ൽ​മ​ൺ. ത​ല​മു​ടി, സ​ന്ധി​ക​ൾ, ച​ർ​മം, ത​ല​ച്ചോ​റ് എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഇ​വ ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ്, പ്രൊ​ട്ടീ​ൻ, വൈ​റ്റ​മി​ൻ എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണു സാ​ൽ​മ​ൺ. ഹൃ​ദ്‌​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കാ​നും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​വ ഗു​ണ​ക​ര​മാ​ണ്. കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം നി​ല​നി​ർ​ത്താ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും സാ​ൽ​മ​ൺ ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​ണ്.
സാ​ൽ​മ​ണി​ൽ ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സെ​ലീ​നി​യം എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ ക​ഴി​ക്കു​ന്ന​ത് ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.

Tags : Salmon Fish Revolution in Desert Israeli success story Sunday Deepika

Recent News

Corehub Up