x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നു​ണ​ബോം​ബു​ക​ളു​ണ്ടാ​ക്കു​ന്ന ദു​രി​തം ചെ​റു​ത​ല്ല

ജേ​ക്ക​ബ് കെ. ​ഫി​ലി​പ്
Published: September 6, 2026 01:09 AM IST | Updated: September 6, 2026 01:09 AM IST

ബോം​ബ് എ​ന്ന് എ​ഴു​തി​യ ഒ​രു ടി​ഷ്യു പേ​പ്പ​ര്‍ ടോ​യ്‌​ല​റ്റി​ല്‍​നി​ന്ന് കി​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന്, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദ​മാം - ഡ​ല്‍​ഹി വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഇ​റ​ക്കി​യ​ത് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍​നി​ന്ന് രാ​വി​ലെ 10.39ന് (​സൗ​ദി സ​മ​യം) ടേ​ക്കോ​ഫ് ചെ​യ്ത എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​യ​ര്‍​ബ​സ് എ320 -214 ​വി​മാ​ന​ത്തി​ല്‍​നി​ന്ന് ആ ​ഒ​റ്റ വാ​ക്ക് കു​റി​ച്ചി​ട്ട ക​ട​ലാ​സ് എ​പ്പോ​ഴാ​ണ് കി​ട്ടി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

എ​ന്താ​യാ​ലും, വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ഡ​ല്‍​ഹി​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന വി​മാ​നം 4.27 ആ​യ​പ്പോ​ഴേ​ക്കും അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഇ​റ​ങ്ങി​ക്കി. ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യാ​ല്‍ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ൾ പ്ര​കാ​രം വി​മാ​നം ഐ​സൊ​ലേ​ഷ​ന്‍ ബേ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. വി​മാ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ചു​ത​ന്നെ എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും ല​ഗേ​ജ് പ​രി​ശോ​ധ​ന ന​ട​ത്തി, യാ​ത്ര​ക്കാ​രെ ടെ​ര്‍​മി​ന​ലി​ലേ​ക്കു കൊ​ണ്ടു​പോ​യ​ശേ​ഷം വി​മാ​ന​ത്തി​ലെ കാ​ര്‍​ഗോ ഹോ​ള്‍​ഡി​ലു​ള്‍​പ്പെ​ടെ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള​വും അ​രി​ച്ചു​പെ​റു​ക്കി​യി​ട്ടാ​ണ്, ആ​രോ പ​റ്റി​ക്കാ​ന്‍​വേ​ണ്ടി എ​ഴു​തി വ​ച്ച​താ​ണെ​ന്ന അ​വ​സാ​ന പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്.

ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ത്തെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തു​ക​യും ഡ​ല്‍​ഹി​ക്കു പോ​കേ​ണ്ടി​യി​രു​ന്ന, 32 യാ​ത്ര​ക്കാ​രെ​യും വി​മാ​ന​ജോ​ലി​ക്കാ​രെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം മെ​ന​ക്കെ​ടു​ത്തു​ക​യും എ​യ​ര്‍​ലൈ​നി​ന് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത ഈ ​പ​റ്റി​ക്ക​ല്‍ പ​രി​പാ​ടി, മൂ​ന്നു നാ​ലു വ​ര്‍​ഷ​മാ​യി ഇ​ന്ത്യ​ന്‍ യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന നാ​ട​ക​ത്തി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു കൊ​ല്ല​ത്തി​നു​ള്ളി​ല്‍ വി​വി​ധ എ​യ​ര്‍​ലൈ​നു​ക​ളു​ടെ പ​തി​നെ​ട്ടു വി​മാ​ന​ങ്ങ​ളി​ല്‍ ഇ​തേ സം​ഭ​വം ഏ​റെ​ക്കു​റെ ഇ​തേ​പ​ടി ആ​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഇ​ന്ത്യ, വി​സ്താ​ര, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ടെ ഒ​ന്‍​പ​തു വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് 2024ല്‍ ​മാ​ത്രം ബോം​ബ് എ​ന്നെ​ഴു​തി​യ ടി​ഷ്യു പേ​പ്പ​റു​ക​ള്‍ കി​ട്ടി​യി​ട്ടു​ള്ള​ത്. മി​ക്ക​വാ​റും എ​ല്ലാം​ത​ന്നെ വി​മാ​ന ടോ​യ്‌​ല​റ്റി​ൽ​നി​ന്നാ​ണ്. 2025ല്‍ ​ഇ​ത് നാ​ലാ​യി കു​റ​ഞ്ഞു. ക​ട​ലാ​സു​ക​ള്‍ കി​ട്ടി​യ​ത് ഇ​ന്‍​ഡി​ഗോ​യു​ടെ​യും എ​യ​ര്‍ ഇ​ന്ത്യ​യു​ടെ​യും വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്ന്. 2026ല്‍ ​ഇ​തേ​വ​രെ ഉ​ണ്ടാ​യ​ത് അ​ഞ്ചു സം​ഭ​വ​ങ്ങ​ളാ​ണ്. അ​തും ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ല്‍​ത​ന്നെ. 2024ലെ ​സം​ഭ​വ​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​ത് ചെ​ന്നൈ - മും​ബൈ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 13ന് ​രാ​ത്രി വി​മാ​ന ടോ​യ​യ്‌​ല​റ്റി​ല്‌​നി​ന്ന്, ബോം​ബ് എ​ന്ന് പേ​ന​കൊ​ണ്ട് എ​ഴു​തി​യ ടി​ഷ്യു പേ​പ്പ​ര്‍ കാ​ബി​ന്‍ ക്രൂ​വി​ന് കി​ട്ടി. മെ​യ് 28ന് ​ഡ​ല്‍​ഹി-​വാ​ര​ണ​സി ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ ടോ​യ്‌​ല​റ്റി​ൽ​നി​ന്നു കി​ട്ടി​യ ടി​ഷ്യു പേ​പ്പ​റി​ലെ കു​റി​പ്പ് കു​റേ​ക്കൂ​ടി കൃ​ത്യ​ത‍‍​യു​ള്ള​താ​യി​രു​ന്നു. ബോം​ബ് @5.30 എ​ന്ന് ഇം​ഗ്ലീ​ഷി​ലു​ള്ള കു​റി​പ്പ്. അ​ഞ്ച​ര​യ്ക്ക് പൊ​ട്ടു​മെ​ന്നു സാ​രം.

അ​ടു​ത്ത ഇ​ന്‍​ഡി​ഗോ സം​ഭ​വം ഒ​ക്‌​ടോ​ബ​ര്‍ 27നാ​യി​രു​ന്നു. ഗോ​വ-​വ​ഡോ​ദ​ര വി​മാ​ന​ത്തി​ല്‍. വി​മാ​നം സൂ​റ​റ്റി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ആ​ദ്യ കു​റി​പ്പ് കി​ട്ടി​യ​ത് മെ​യ് 15ന് ​രാ​ത്രി​യാ​യി​രു​ന്നു. ഡ​ല്‍​ഹി-​വ​ഡോ​ദ​ര വി​മാ​ന​ത്തി​ല്‍. ടി​ഷ്യു പേ​പ്പ​ര്‍ ക​ണ്ട​ത് എ​വി​ടെ​യാ​ണെ​ന്ന് പ​റ​യേ​ണ്ടി​തി​ല്ല​ല്ലോ. ഓ​ഗ​സ്റ്റ് 22ന് ​മും​ബൈ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ കി​ട്ടി​യ കു​റി​പ്പ്, ബോം​ബ് ഇ​ന്‍ ഫ്ളൈ​റ്റ് എ​ന്ന് വ്യ​ക്ത​ത​യു​ള്ള​താ​യി​രു​ന്നു. ജൂ​ണ്‍ 28ന് ​വി​സ്താ​ര​യു​ടെ തി​രു​വ​ന​ന്ത​പു​രം-​മും​ബൈ വി​മാ​ന​ത്തി​ലെ വാ​ഷ്റൂ​മി​ല്‍​നി​ന്നു കി​ട്ടി​യ​തും ‘ബോം​ബ് ‘ എ​ന്ന ഒ​റ്റ വാ​ക്ക് എ​ഴു​തി​യ ടി​ഷ്യു പേ​പ്പ​റാ​യി​രു​ന്നു.

വി​സ്താ​ര​യു​ടെ​ത​ന്നെ മു​ബൈ-​ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്തി​ല്‍​നി​ന്ന് സെ​പ്റ്റം​ബ​ര്‍ ആ​റി​നു കി​ട്ടി​യ​ത് ടി​ഷ്യു പേ​പ്പ​റാ​ണോ എ​ന്ന് വാ​ര്‍​ത്ത​ക​ളി​ല്‍ വ്യ​ക്ത​ത ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​റി​പ്പ് എ​ന്നു മാ​ത്ര​മാ​ണ് ബോം​ബ് ഭീ​ഷ​ണി​ക്ക​ട​ലാ​സി​നെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്‍​പ​തി​ന് ല​ണ്ട​ന്‍-​ഡ​ല്‍​ഹി വി​മാ​ന ടോ​യ്‌​ല​റ്റി​ൽ​നി​ന്നും കി​ട്ടി, ബോം​ബ് എ​ന്നു​ത​ന്നെ എ​ഴു​തി​യ ടി​ഷ്യു പേ​പ്പ​ര്‍.

ന​വം​ബ​ര്‍ 14നാ​യി​രു​ന്നു അ​ക്കൊ​ല്ല​ത്തെ ഏ​ക എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റി​പ്പ് ക​ണ്ടെ​ത്ത​ല്‍. അ​തു പ​ക്ഷേ കു​റേ​ക്കൂ​ടി വി​ശ​ദ​മാ​യ കു​റി​പ്പാ​യി​രു​ന്നു-​ബ്ലാ​സ്റ്റ് വൈ​ല്‍ ടേ​ക്കോ​ഫ്. പ​റ​ന്നു​യ​രു​മ്പോ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കും എ​ന്നെ​ഴു​തി​യ ടി​ഷ്യു വ​ച്ചി​രു​ന്ന​ത് ഡ​ല്‍​ഹി-​കൊ​ച്ചി വി​മാ​ന​ത്തി​ന്‍റെ 14 ബി ​സീ​റ്റി​ന്‍റെ പോ​ക്ക​റ്റി​ലാ​യി​രു​ന്നു. 14 ബി, ​സീ​റ്റു​ക​ളി​ല്‍ ഇ​രു​ന്ന ര​ണ്ടു യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് വാ​ര്‍​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് എ​ന്തു​ണ്ടാ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ നാ​ലു സം​ഭ​വ​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​ത് ഫെ​ബ്രു​വ​രി 10ന് ​ജി​ദ്ദ-​അ​ഹ​മ്മ​ദാ​ബാ​ദ് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു. സീ​റ്റ് 18 എ​യു​ടെ അ​ടു​ത്ത് , ‘ബോം​ബ് ഇ​വി​ടെ’ എ​ന്നെ​ഴു​തി​യ ടി​ഷ്യു കി​ട്ടി.
ജൂ​ലൈ അ​ഞ്ചി​ന് ഇ​ന്‍​ഡി​ഗോ​യു​ടെ ഹൈ​ദ​രാ​ബാ​ദ്-​മൊ​ഹാ​ലി വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ല​റ്റ് വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ ക​ണ്ടെ​ടു​ത്ത ടി​ഷ്യു പേ​പ്പ​റി​ല്‍ എ​ഴു​തി​യി​രു​ന്ന​ത്, ‘അ​ക​ത്ത് ബോം​ബ് ‘ എ​ന്നാ​യി​രു​ന്നു.

മെ​യ് 12ന് ​രാ​ത്രി കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്ന എ‍​യ​ർ ‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ടോ​യ്‌​ല​റ്റ് ടി​ഷ്യു കു​റി​പ്പ് പ​റ​ഞ്ഞ​ത്, വി​മാ​ന​ത്തി​ല്‍ ഒ​രു വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കും എ​ന്നാ​യി​രു​ന്നു. ജൂ​ണ്‍ 27ന് ​എ​യ​ര്‍ ഇ​ന്ത്യ​യു​ടെ മും​ബൈ-​ഡ​ല്‍​ഹി വി​മാ​ന​ത്തി​ലെ വാ​ഷ്റൂ​മി​ല്‍​നി​ന്ന് ബോം​ബ് എ​ന്നെ​ഴു​തി​യ ടി​ഷ്യു ‍ കി​ട്ടി.

ഇ​ക്കൊ​ല്ല​ത്തെ ആ​ദ്യ​സം​ഭ​വം ജ​നു​വ​രി 18ന് ​ആ​യി​രു​ന്നു. ഇ​ന്‍​ഡി​ഗോ​യു​ടെ ഡ​ല്‍​ഹി-​ബാ​ഗ്ദോ​ഗ്ര വി​മാ​ന​ത്തി​ലെ കു​റി​പ്പ് ഹി​ന്ദി​യി​ലാ​യി​രു​ന്നു. ‘പ്ലെ​യി​ന്‍ മേം ​ബോം​ബ്. ഭാ​ഷ എ​ന്താ​യാ​ലും ഭീ​ഷ​ണി, ഭീ​ഷ​ണി ത​ന്നെ​യാ​യ​തു​കൊ​ണ്ട്, വി​മാ​നം ല​ക്നൗ​വി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ജ​നു​വ​രി​യി​ല്‍​ത​ന്നെ, മു​പ്പ​താം തീ​യ​തി​യാ​യി​രു​ന്നു ഇ​ന്‍​ഡി​ഗോ​യി​ലെ ര​ണ്ടാ​മ​ത്തെ സം​ഭ​വം. കു​വൈ​റ്റ്-​ഡ​ല്‍​ഹി വി​മാ​ന​ത്തി​ല്‍​നി​ന്ന് കു​റി​പ്പു കി​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​നു തി​രി​ച്ചു​വി​ട്ടു.

ജൂ​ണ്‍ 12ന് ​ല​ക്നൗ-​ഡ​ല്‍​ഹി ഇ​ന്‍​ഡി​ഗോ വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന് അ​ല്‍​പ്പ​നേ​രം മു​മ്പ് കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​തും വാ​ഷ്റൂ​മി​ല്‍ നി​ന്നു​ത​ന്നെ. ഓ​ഗ​സ്റ്റ് 26ന് ​ടോ​യ്‌​ല​റ്റി​ൽ​നി​ന്ന് ബോം​ബ് എ​ന്നെ​ഴു​തി​യ പേ​പ്പ​ര്‍ കി​ട്ടി​യ​ത് ല​ക്നൗ-​ബം​ഗ​ളു​രു ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍​നി​ന്നാ​യി​രു​ന്നു. ആ​ദ്യം പ​റ​ഞ്ഞ, ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​ത്തെ എ​യ​ര്‍ ഇ​ന്ത്യാ സം​ഭ​വ​മാ​യി​രു​ന്നു ഇ​ക്കൊ​ല്ലം ഇ​തേ​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്.

2024 ന​വം​ബ​ര്‍ 14ന് ​ഡ​ല്‍​ഹി-​കൊ​ച്ചി വി​മാ​ന​ത്തി​ലെ സീ​റ്റ് പോ​ക്ക​റ്റി​ല്‍​നി​ന്ന് കു​റി​പ്പു കി​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടു​ത്തി​രു​ന്ന ര​ണ്ടു പേ​രെ ചോ​ദ്യം ചെ​യ്ത സം​ഭ​വം ഒ​ഴി​ച്ചാ​ല്‍, ടി​ഷ്യു ഭീ​ഷ​ണി​ക​ളി​ല്‍ ഇ​തേ​വ​രെ ആ​രും കൃ​ത്യ​മാ​യ തെ​ളി​വോ​ടെ അ​റ​സ്റ്റി​ലാ​വു​ക​യോ ന​ട​പ​ടി ഉ​ണ്ടാ​വു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. എ​ന്താ​ണ് ഈ ​പ​ണി​യു​ടെ ശ​രി​ക്കു​മു​ള്ള പ്രേ​ര​ണ​യെ​ങ്കി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വും.

വി​മാ​ന​ത്തി​ല്‍ ബോം​ബു വ​ച്ചി​ട്ടു​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു ഫോ​ണ്‍ ചെ​യ്തു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ക്കു​ന്ന​വ​രെ ഫോ​ണ്‍ ട്രേ​സ് ചെ​യ്തു പി​ടി​ക്കാ​ന്‍ എ​ളു​പ്പ​മാ​ണെ​ന്ന​തു​പോ​ലെ, വി​മാ​ന വാ​ഷ്റൂ​മി​ലെ ക​ട​ലാ​സി​ല്‍ കു​റി​പ്പെ​ഴു​തി​വ​ച്ച് ഒ​ന്നു​മ​റി​യാ​ത്ത​തു​പോ​ലെ തി​രി​കെ സീ​റ്റി​ല്‍ പോ​യി ഇ​രു​ന്ന​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ശ​രി​ക്കും ബു​ദ്ധി​മു​ട്ടാ​ണെ​ന്ന്, ഇ​തു ചെ​യ്യു​ന്ന​വ​ര്‍​ക്ക് ന​ല്ല ധാ​ര​ണ​യു​ണ്ട് എ​ന്നു വേ​ണം ക​രു​താ​ന്‍. എ​ന്താ​യാ​ലും, യാ​ത്ര​ക്കാ​രു​ടെ സ​മ​യ, ധ​ന ന​ഷ്‌​ട​ത്തി​നു പു​റ​മേ, എ​യ​ര്‍​ലൈ​നി​നും എ​യ​ര്‍​പോ​ര്‍​ട്ടി​നും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ട​മു​ണ്ടാ​ക്കു​ന്ന​വ​യാ​ണ് ഓ​രോ കു​റി​പ്പും.

ഏ​ക​ദേ​ശ ക​ണ​ക്കെ​ടു​ത്താ​ല്‍, വി​മാ​നം ചെ​റി​യൊ​രു ദൂ​രം തി​രി​ച്ചു​വി​ടു​ന്ന​തി​ന് ക​ത്തി​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ വി​ല 25 ല​ക്ഷം രൂ​പ​യൊ​ക്കെ ആ​വാം. പു​തി​യൊ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നു​ള്ള ലാ​ന്‍​ഡിം​ഗ്, പാ​ര്‍​ക്കിം​ഗ് ചാ​ര്‍​ജു​ക​ള്‍ അ​ര ല​ക്ഷം മു​ത​ല്‍ ര​ണ്ടു ല​ക്ഷം വ​രെ. ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്‌​ലിം​ഗ്, സെ​ക്യൂ​രി​റ്റി ചാ​ര്‍​ജു​ക​ള്‍, യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ബ​സു​ക​ളു​ടെ ചാ​ര്‍​ജ് എ​ല്ലാം​കൂ​ടി 50,000 രൂ​പ മു​ത​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ.

വി​മാ​ന ജോ​ലി​ക്കാ​രു​ടെ ഡ്യൂ​ട്ടി മാ​റ്റം മൂ​ല​മു​ള്ള ചെ​ല​വ് 25 ല​ക്ഷം, യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള അ​ധി​ക ഭ​ക്ഷ​ണം, മ​റ്റു ചെ​ല​വു​ക​ള്‍ അ​ര ല​ക്ഷം മു​ത​ല്‍ ഒ​ന്ന​ര ല​ക്ഷം വ​രെ, യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലി​ല്‍ താ​മ​സി​പ്പി​ക്കേ​ണ്ടി​വ​ന്നാ​ല്‍ അ​തി​നു​ള്ള ചെ​ല​വ് 25 ല​ക്ഷം രൂ​പ, റീ ​ബു​ക്കിം​ഗ് അ​ല്ലെ​ങ്കി​ല്‍ മ​റ്റു യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ടു​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് 15 ല​ക്ഷം രൂ​പ.

എ​ല്ലാം​കൂ​ടി 820 ല​ക്ഷം രൂ​പ. ഇ​തെ​ല്ലാം നേ​രി​ട്ടു​ള്ള ചെ​ല​വു​ക​ളാ​ണ്. ഒ​രു വി​മാ​ന ഷെ​ഡ്യൂ​ള്‍ ത​ക​രാ​റി​ലാ​വു​ന്ന​ത് മ​റ്റ് ഷെ​ഡ്യൂ​ളു​ക​ളെ​യും ബാ​ധി​ക്കു​ന്ന​തി​ന്‍റെ, നേ​രി​ട്ട​ല്ലാ​ത്ത അ​ധി​ക​ച്ചെ​ല​വ് വേ​റെ​യും ല​ക്ഷ​ങ്ങ​ൾ.

Tags : Sunday Deepika

Recent News

Corehub Up