Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Convention

37-ാമ​ത് പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ൺ​​​​വൻ​ഷ​നു നാ​ളെ തു​ട​ക്കം

ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​ളു​​​ന്ന 37-ാമ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ൺ​​​​​​വൻ​​​ഷ​​​ൻ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ദി​​​വ​​​സേ​​​ന രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​ണു ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ.

വ്യാ​​​ഴാ​​​ഴ്ച ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ബ്ര​​​ദ​​​ർ സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ക്കും. 22ന് ​​​കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ക​​​ൺ​​​വെ​​​ൻ​​​ഷ​​​ന് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് എ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ർ​​​ത്താ​​​നം, ബ്ര​​​ദ​​​ർ പോ​​​ൾ അ​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ശാ​​​ല​​​മാ​​​യ പ​​​ന്ത​​​ൽ, ഉ​​​ച്ച​​​യ്ക്കു ല​​​ഘു​​​ഭ​​​ക്ഷ​​​ണം, മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്കു ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

District News

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: തീം ​സോം​ഗ് പ്ര​കാ​ശ​നം ചെ​യ്തു

വെ​ള്ള​രി​ക്കു​ണ്ട്: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ തീം ​സോം​ഗ് ചു​ള്ളി സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ലി​ന് ലോ​ഞ്ചിം​ഗ് ഫ്രെ​യിം കൈ​മാ​റി.

ഗാ​ന​ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത് വെ​ള​ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​മാ​ണ്. റ​വ.​ഡോ. ജോ​സ് വെ​ട്ടി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം, ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ ത്തി​ങ്ക​ൽ, രാ​ജു ക​ട്ട​ക്ക​യം, സി​ബി​ൻ മാ​ട​ത്താ​നി​യി​ൽ, വി​പി​ൻ അ​റ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

District News

അ​നു​ഗ്ര​ഹ​നി​റ​വ് സ​മ്മാ​നി​ച്ച് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് സ​മാ​പ​നം

പാ​ലാ: അ​ഭി​ഷേ​ക​ത്തി​ന്‍റെ അ​ന​ന്ത​മാ​യ തി​രു​ശേ​ഷി​പ്പു​ക​ളു​മാ​യി പുതി​യൊ​രു ആ​ത്മീ​യ യാ​ത്ര​യി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ ആ​ന​യി​ച്ച 43-ാമ​ത് പാ​ലാ രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ - കൃ​പാ​ഭി​ഷേ​ക​ത്തി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ സ​മാ​പ​നം.

ഭ​ക്തി​സാ​ന്ദ്ര​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ദൈ​വ​വ​ച​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ ന​ട​ന്ന പ്ര​ഘോ​ഷ​ണ​ങ്ങ​ളും സൗ​ഖ്യ, വി​ടു​ത​ല്‍ ശു​ശ്രൂ​ഷ​ക​ളും അ​നേ​ക​രെ ദൈ​വ​കൃ​പ​യു​ടെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ത്തി. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും പ്ര​ദ​ക്ഷി​ണ​വും വി​ശ്വാ​സി​ക​ള്‍​ക്ക് ഹൃ​ദ​യ​ത്തി​ല്‍ ന​വ​മാ​യ ഒ​രു ഉ​ട​മ്പ​ടി എ​ഴു​ത​പ്പെ​ട്ട ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ അ​നു​ഭ​വ​മാ​യി. അ​ണ​ക്ക​ര മ​രി​യ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ന​യി​ച്ച ക​ണ്‍​വ​ന്‍​ഷ​ന് ദി​വ​സ​വും പ​തി​നാ​യി​ര​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി.

സ​മാ​പ​ന ദി​വ​സ​ത്തെ ദി​വ്യ​ബ​ലി​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍. ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍, ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ആ​ര്‍​ച്ച്പ്രീ​സ്റ്റ് ഫാ.​ തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ല്‍​കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ച്ച​ട​ങ്ങി​ല്‍ മ​ല​ങ്ക​ര സു​റി​യാ​നി മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ല​ഹ​രി​വി​മു​ക്ത​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആവ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​ആല്‍​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്ത്, രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ആ​ല്‍​ബി​ന്‍ പു​തു​പ്പറ​മ്പി​ല്‍, ജോ​ര്‍​ജു​കു​ട്ടി ഞാ​വ​ള്ളില്‍, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ല്‍, പോ​ള്‍​സ​ണ്‍ പൊ​രി​യ​ത്ത്, സോ​ഫി വൈ​പ്പ​ന എന്നിവർ നേ​തൃ​ത്വം ന​ല്‍​കി.

പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍, എ​സ്എ​ച്ച്ഒ ​പി.​ജെ.​ കു​ര്യാ​ക്കാ​സ്, എ​സ്ഐ ​ദി​ലീ​പ് കു​മാ​ര്‍, പാ​ലാ ട്രാ​ഫി​ക് പോ​ലീ​സ് ഓ​ഫീ​സ​ര്‍ ബി ​സു​രേ​ഷ്‌​കു​മാ​ര്‍, ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍, തോ​മ​സ് പാ​റ​യി​ല്‍, മാ​ത്തു​ക്കു​ട്ടി താ​ന്നി​യ്ക്ക​ല്‍, ലാ​ലു പാ​ല​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സ​മ്മാ​ന​ങ്ങ​ള്‍
വി​ത​ര​ണം ചെ​യ്തു

ക​ണ്‍​വ​ന്‍​ഷ​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി മി​ക​ച്ച ധ​ന​ശേ​ഖ​ര​ണം ന​ട​ത്തി​യ വ്യ​ക്തി​ക​ളെ​യും ഇ​ട​വ​ക​ക​ളെ​യും ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

വ്യ​ക്തി​ഗ​ത​വി​ഭാ​ഗ​ത്തി​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി സി​എം​സി മു​ട്ടു​ചി​റ, സി​സ്റ്റ​ര്‍ ബി​ജി എ​ഫ്‌​സി​സി, മോ​ളി കു​ഴി​യം​പ്ലാ​വി​ല്‍ എ​ന്നി​വ​ര്‍​ക്കും ഇ​ട​വ​ക എ ​വി​ഭാ​ഗ​ത്തി​ല്‍ അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ്, ച​ക്കാ​മ്പു​ഴ ലൊ​രേ​ത്ത്മാ​താ, ബി വി​ഭാ​ഗ​ത്തി​ല്‍ പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് മേ​രീ​സ്, കൂ​ത്താ​ട്ടു​കു​ളം ഹോ​ളി​ഫാ​മി​ലി പ​ള്ളി, സി ​വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലും ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സും സ​മ്മാ​നാ​ര്‍​ഹ​രാ​യി.

ജീ​വി​തം മ​റ്റു​ള്ള​വര്‍​ക്ക് ന​ന്മ വ​രു​ത്തു​ന്ന​താ​യി
മാ​റ​ണം: ഡോ.‍ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

പാ​ലാ: യേ​ശു​വി​ന്‍റെ സ്വ​ഭാ​വ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ദൈ​വ​സ്‌​നേ​ഹം മറ്റുള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും സ​ഭ​യ്ക്കും ന​ന്മ വ​രു​ത്തു​ന്ന ഒ​ന്നാ​യി മാ​റു​ക​യും ചെ​യ്യ​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി മാ​ര്‍​ത്തോ​മ്മാ സ​ഭ​ാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു. പാ​ലാ രൂ​പ​ത 43-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ സ​മാ​പ​ന ദി​ന​ത്തി​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​ത്തി​ലു​ള്ള സ​മ്പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​മാ​യി​രി​ക്ക​ണം ജീ​വി​ത ല​ക്ഷ്യം. ക്രി​സ്തു​വി​ലു​ള്ള ന​വ​ജീ​വി​തം ല​ക്ഷ്യ​മാ​ക്കി ന​മ്മു​ടെ ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും ദൈ​വ​ത്തി​ന് യാ​ഗ​മാ​യി സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ജീ​വി​തം വി​ശു​ദ്ധി​യു​ള്ള സ​മ​ര്‍​പ്പ​ണ​മാ​യി മാ​റ്റ​ണം. ദൈ​വ​കൃ​പ​യും ദൈ​വേ​ഷ്ട​വു​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ജീ​വി​തല​ക്ഷ്യ​മാ​യി നാം ​മു​റു​കെപ്പിടി​ക്കേ​ണ്ട​ത്. വി​ശു​ദ്ധ യൗ​സേ​പ്പി​നെ​പ്പോ​ലെ അ​നു​സ​ര​ണ​വും ദൈ​വാ​ശ്ര​യ​ബോ​ധ​വും ന​മു​ക്ക് ആ​വ​ശ്യ​മാ​ണ്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് മു​ത​ലാ​യ​വ ഒ​ഴി​വാ​ക്കി ല​ഹ​രി​വി​മു​ക്ത​മാ​യ സ​മൂ​ഹം ഉ​ണ്ടാ​ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി

ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ​മ​യം ര​ക്ഷ​യു​ടെ സ​മ​യ​മാ​ണ്, ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ച്ച ര​ക്ഷ​യു​ടെ സ​മ​യം. ആ ​സ​മ​യ​ത്തി​ന്‍റെ 2025 -ാം വ​ർ​ഷ​മാ​ണ് മ​ഹാ​ജു​ബി​ലി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ‘കൃ​പാ​ഭി​ഷേ​കം - 2025’ ഉദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ന്പതു​വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​നാ ദേവാ​ല​യ​ത്തി​ലാ​ണ് കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​യെ അ​നു​സ്മ​രി​ക്കു​ന്ന ക്രി​സ്മ​സി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ലാ​ണ് ക​ണ്‍​വൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​മാ​ത്യു ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, ഫാ. ​ജോം പാ​റ​യ്ക്ക​ൽ, ഫാ. ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് രൂ​പ​താ​ധ്യക്ഷ​ൻ അ​ൾ​ത്താ​ര​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ച്ചു തി​രി​തെ​ളി​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യകാ​രു​ണ്യ ആ​രാ​ധ​ന​യും വി​ടു​ത​ൽ ശു​ശ്രു​ഷ​യും ന​ട​ത്തി.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു ​വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ കാ​ർ​മി​ക​നും ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ്മോ​ൻ കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ലാം​ നാ​ൾ വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പ​ന ഫൊ റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ മു​ഖ്യക​ാ ർ​മി​ക​നും ഫാ. ​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​ക​ാർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​ര​ത്തി​നും സ്പി​രി​ച്വൽ ഷെ​യ​റി​​ംഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തുടങ്ങി

ക​ട്ട​പ്പ​ന: ദൈ​വ​ത്തി​ന്‍റെ സ​മ​യം ര​ക്ഷ​യു​ടെ സ​മ​യ​മാ​ണ്, ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ച്ച ര​ക്ഷ​യു​ടെ സ​മ​യം. ആ ​സ​മ​യ​ത്തി​ന്‍റെ 2025 -ാം വ​ർ​ഷ​മാ​ണ് മ​ഹാ​ജു​ബി​ലി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ "കൃ​പാ​ഭി​ഷേ​കം - 2025’ ഉദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 വ​രെ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ന്പതു​വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊറോ​ന പള്ളിയിലാണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ലാ​ണ് ക​ണ്‍​വൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​മാ​ത്യു ക​ല്ല​റ​ക്ക​ൽ, ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, ഫാ. ​ജോം പാ​റ​യ്ക്ക​ൽ, ഫാ. ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് രൂ​പ​താ​ധ്യക്ഷ​ൻ അ​ൾ​ത്താ​ര​യി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠി​ച്ചു തി​രി​തെ​ളി​ച്ചു ക​ണ്‍​വ​ൻ​ഷ​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഫാ. ​ഡൊ​മി​നി​ക് വാ​ളന്മനാ​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ദി​വ്യകാ​രു​ണ്യ ആ​രാ​ധ​ന​യും വി​ടു​ത​ൽ ശു​ശ്രു​ഷ​യും ന​ട​ത്തി.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു ​വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ എ​ന്നി​വ​ർ സ​ഹ ക​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏബ്ര​ഹാം പു​റ​യാ​റ്റ് മു​ഖ്യ കാ​ർ​മി​ക​നും ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ്മോ​ൻ കൊ​ച്ചു​പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

നാ​ലാം​നാ​ൾ വൈ​കു​ന്നേ​രം 4.30ന് ​ക​ട്ട​പ്പ​ന ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ മു​ഖ്യ ക​ർ​മി​ക​നും ഫാ. ​ആ​ന്‍റ​ണി പാ​ലാ​പു​ളി​ക്ക​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​രു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​ര​ത്തി​നും സ്പി​രി​ച്ച​ൽ ഷെ​യ​റിംഗി​നും പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍

ബെ​ത്‌​ല​ഹേം 2025


ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബെ​ത്‌​ല​ഹേം 2025 18-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ളൂ​ര്‍ ബി​എ​ല്‍​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 11,12, 13, 14 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍. കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി ഏ​ല്‍​റൂ​ഹ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. റാ​ഫേ​ല്‍ കോ​ക്കാ​ട​ന്‍ സി​എം​ഐ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​യി​ക്കും. 13ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണു​ക്കാ​ട​ന്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം​ന​ല്‍​കും. ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട്ട്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബാ​ബു ഐ​സ​ക്, സെ​ക്ര​ട്ട​റി ജി​മ്മി വ​ര്‍​ഗീ​സ്, ജോ. ​ക​ണ്‍​വീ​ന​ര്‍ പോ​ളി മ​ക​ര​പി​ള്ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പോ​ള്‍ കാ​വു​ങ്ങ​ല്‍, ഫി​നാ​സ് ക​ണ്‍​വീ​ന​ര്‍ ഡേ​വീ​സ് അ​യ്യം​പി​ള്ളി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫാ. ​ജോ​ണ്‍​പോ​ള്‍ ഇ​യ്യ​ന്നം, ഫാ. ​ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട്ട്, ഡ​യ​റ​ക്ട​ര്‍ ക​രി​സ്മാ​റ്റി​ക്ക് കൂ​ട്ടാ​യ്മ എ​ന്നി​വ​ര്‍​ചേ​ര്‍​ന്ന് കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ച്ചു.

മ​നാ​സെ 2025

മാ​ള: മാ​ള​പ​ള്ളി​പ്പു​റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ മ​നാ​സെ -2025 ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 12 മു​ത​ൽ 15 വ​രെ ന​ട​ക്കും.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ലും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​വും​ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന പ്ര​ഥ​മ മാ​ള​പ​ള​ളി​പ്പു​റം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​വും വൈ​കീ​ട്ട് 4.30 മു​ത​ൽ ഒ​മ്പ​തു​വ​രെ ന​ട​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ​ദി​വ​സ​വും ജ​പ​മാ​ല, ദി​വ്യ​ബ​ലി, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ബ​ന്ധ​ന​വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ക​ൺ​വ​ൻ​ഷ​ൻ കോ​ട്ട​പ്പു​റം രൂ​പ​താ വി​കാ​ർ ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, മാ​ള ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​റേ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​കാ​രി ഫാ. ​പോ​ൾ തോ​മ​സ്, ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി​ൽ​ഫ്ര​ഡ് പു​തു​വ​ന, കൈ​ക്കാ​ര​ൻ ഡെ​ന്നി ച​ക്കാ​ല​ക്ക​ൽ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് ച​ക്കാ​ല​ക്ക​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ കൺവൻഷൻ: അനുഗ്രഹനിറവിൽ ആയിരങ്ങൾ

മാ​​ന്നാ​​നം: സ​​മൂ​​ഹ​​ത്തി​​ൽ മാ​​റ്റ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച സാ​​മൂ​​ഹ്യ ന​​വോ​​ത്ഥാ​​ന​​ത്തി​​ന്‍റെ പി​​താ​​വാ​​ണ് വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് രാ​​ഷ്‌​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലി​​ന്‍റെയും ​ഫാ. ​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ നാ​​ലാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ, ഫാ. ​​ടി​​ൻ​​സ് ന​​ടു​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കി.


ക​​ൺ​​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല ആ​​രം​​ഭി​​ക്കും. 4.30ന് ​​ബം​ഗ​ളൂ​രു ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ റ​​വ. ഡോ. ​​ജോ​​സ് ചേ​​ന്നാ​​ട്ടു​​ശേ​​രി സി​​എം​​ഐ​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ. ​​ജോ​​സി മ​​ണ​​ലേ​​ൽ സി​​എം​​ഐ, ഫാ. ​​സാം പു​​തു​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.


5.45ന് ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ആ​​രം​​ഭി​​ക്കും. ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യോ​​ടെ രാ​​ത്രി ഒ​​മ്പ​​തി​​ന് ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

District News

മാ​​ന്നാ​​നം കു​​ന്നി​​ൽ വ​​ച​​ന​​കൂ​​ടാ​​ര​​മൊ​​രു​​ങ്ങി; ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം

മാ​​ന്നാ​​നം: മാ​​ന്നാ​​നം കു​​ന്നി​​ൽ വ​​ച​​ന​​കൂ​​ടാ​​ര​​മൊ​​രു​​ങ്ങി. അ​​ഭി​​ഷേ​​ക നി​​റ​​വി​​നാ​​യി ആ​​യി​​ര​​ങ്ങ​​ൾ മാ​​ന്നാ​​ന​​ത്തേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തും. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ഇ​​ന്ന് ആ​​രം​​ഭി​​ച്ച് ഞാ​​യ​​റാ​​ഴ്ച സ​​മാ​​പി​​ക്കും. ഇ​​ന്ന് വൈ​​കു​​ന്നേ​​രം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​ശ​​സ്ത വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​രാ​​യ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​യി​​ക്കും.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല. 4.30 ന് ​​മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. റ​​വ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തു​​ട​​ർ​​ന്ന് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​റി​​ന് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും. ഒ​​മ്പ​​തി​​ന് സ​​മാ​​പി​​ക്കും.

നാ​​ളെ​​മു​​ത​​ൽ എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല, 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 5.45ന് ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന എ​​ന്നി​​വ ന​​ട​​ക്കും. രാ​​ത്രി ഒ​​മ്പ​​തി​​ന് സ​​മാ​​പി​​ക്കും. നാ​​ളെ സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ട​​വും വെ​​ള്ളി​​യാ​​ഴ്ച കു​​ട​​മാ​​ളൂ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ പ​​ള്ളി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ലും ശ​​നി​​യാ​​ഴ്ച കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​നാ​​റാ​​ളും രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ടും ഞാ​​യ​​റാ​​ഴ്ച ബാം​​ഗ്ലൂ​​ർ ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ജോ​​സ് ചേ​​ന്നാ​​ട്ടു​​ശേ​​രി സി​​എം​​ഐ​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ക​​ൺ​​വ​​ൻ​​ഷ​​നാ​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി പ്രി​​യോ​​ർ ഫാ. ​​കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റെ​​ന്നി ക​​ള​​ത്തി​​ൽ സി​​എം​​ഐ, ചെ​​യ​​ർ​​മാ​​ൻ ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

Latest News

Corehub Up