x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം


Published: February 1, 2026 07:51 AM IST | Updated: February 1, 2026 07:51 AM IST

വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ലെ ബ​ഥേ​ൽ ന​ഗ​റി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം.

ഫെ​ബ്രു​വ​രി മൂ​ന്നു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ച്ച് രാ​ത്രി 9.15 ന് ​അ​വ​സാ​നി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലും 40 അം​ഗ ടീ​മു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.

ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ത​ന്നെ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വെ​ള്ള​രി​ക്കു​ണ്ടി​ലെ​ത്തി​യ​ത്. ക​ൺ​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് രാ​ത്രി തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്കാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വി​സ്മ​ര​ണീ​യ​മാ​യ ഈ ​ദൈ​വാ​നു​ഭ​വ​ത്തി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് പ​ങ്കു​ചേ​രു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം പ​റ​ഞ്ഞു.

 

 

Tags : nattu vishesham Bible Convention

Recent News

Corehub Up