x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ കൺവൻഷൻ: അനുഗ്രഹനിറവിൽ ആയിരങ്ങൾ


Published: November 23, 2025 04:47 AM IST | Updated: November 23, 2025 04:47 AM IST

മാ​​ന്നാ​​നം: സ​​മൂ​​ഹ​​ത്തി​​ൽ മാ​​റ്റ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച സാ​​മൂ​​ഹ്യ ന​​വോ​​ത്ഥാ​​ന​​ത്തി​​ന്‍റെ പി​​താ​​വാ​​ണ് വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് രാ​​ഷ്‌​ട്ര​​ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലി​​ന്‍റെയും ​ഫാ. ​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​ഭി​​ഷേ​​കാ​​ഗ്നി ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ നാ​​ലാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ, ഫാ. ​​ടി​​ൻ​​സ് ന​​ടു​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​ത്തി​​നും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യ്ക്കും നേ​​തൃ​​ത്വം ന​​ൽ​​കി.


ക​​ൺ​​വ​​ൻ​​ഷ​​ൻ ഇ​​ന്നു സ​​മാ​​പി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല ആ​​രം​​ഭി​​ക്കും. 4.30ന് ​​ബം​ഗ​ളൂ​രു ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ റ​​വ. ഡോ. ​​ജോ​​സ് ചേ​​ന്നാ​​ട്ടു​​ശേ​​രി സി​​എം​​ഐ​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ. ​​ജോ​​സി മ​​ണ​​ലേ​​ൽ സി​​എം​​ഐ, ഫാ. ​​സാം പു​​തു​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.


5.45ന് ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ആ​​രം​​ഭി​​ക്കും. ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ലും ഫാ. ​​സാം​​സ​​ൺ ക്രി​​സ്റ്റി മ​​ണ്ണൂ​​രും വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യോ​​ടെ രാ​​ത്രി ഒ​​മ്പ​​തി​​ന് ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

K-Rail Survey

Tags : local nattuvishesham Bible Convention

Recent News

Corehub Up