പാലാ രൂപത ബൈബിള് കണ്വന്ഷന്റെ പോസ്റ്റര് പ്രകാശനം ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര്വഹിക്കുന്നു.
പാലാ: 43-ാമത് പാലാ രൂപത ബൈബിള് കണ്വന്ഷന്റെ പോസ്റ്റര് പ്രകാശനകര്മം ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര്വഹിച്ചു.
ഡിസംബര് 19 മുതല് 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് ഉച്ചകഴിഞ്ഞ് 3.30 മുതല് രാത്രി ഒന്പതു വരെയാണ് കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാ. ഡൊമിനിക് വാളന്മനാല് ആൻഡ് ടീമാണ് കൺവന്ഷന് നേതൃത്വം നല്കുന്നത്.
കണ്വന്ഷന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാള് മോണ്. സെബാസ്റ്റ്യന് വേത്താനത്തും ഇവാഞ്ചലൈസേഷന് ഡയറക്ടര് ഫാ. ജോസഫ് അരിമറ്റത്തിലും ചേര്ന്ന് പോസ്റ്റര് ഡിസൈനിംഗിന്റെ മേല്നോട്ടവും കണ്വന്ഷന്റെ വിജയത്തിനായുള്ള പ്രാര്ഥന തയാറാക്കലും നടത്തി.
രൂപതയിലെ എല്ലാ ഇടവകകളിലെ കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും പോസ്റ്ററും ക്ഷണക്കത്തും പ്രാര്ഥനാകാര്ഡും നേരിട്ട് എത്തിച്ചു കൊടുക്കും. കണ്വന്ഷന്റെ വിജയത്തിനായുള്ള പ്രാര്ഥന രൂപതയിലെ എല്ലാ ദേവാലയങ്ങളിൽ വിശുദ്ധ കുര്ബാനയ്ക്ക് ശേഷവും എല്ലാ സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും സന്ധ്യാപ്രാര്ഥനയ്ക്കു ശേഷവും ചൊല്ലണമെന്നും ബിഷപ് ഓര്മിപ്പിച്ചു.
ബിഷപ്സ് ഹൗസില് നടന്ന പ്രകാശനച്ചടങ്ങില് വികാരി ജനറാള് മോണ്. സെബാസ്റ്റ്യന് വേത്താനത്ത്, ഇവാഞ്ചലൈസേഷന് ഡയറക്ടര് ഫാ. ജോസഫ് അരിമറ്റത്തില്, രൂപത പ്രൊക്കുറേറ്റര് ഫാ. ജോസഫ് മുത്തനാട്ട്, രൂപത ചാന്സലര് ഫാ. ജോസഫ് കുറ്റിയാങ്കല്, ഇവാഞ്ചലൈസേഷന് അസിസ്റ്റന്റ് ഡയറക്ടര് ഫാ. ആല്ബിന് പുതുപ്പറമ്പില്, ഫാ. ജോര്ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. നിക്സ് നരിതൂക്കില്, ഫാ. മാണി കൊഴുപ്പന്കുറ്റി, ഫാ. കുര്യന് മുക്കംകുഴിയില്, ജോര്ജുകുട്ടി ഞാവള്ളില്, സണ്ണി പള്ളിവാതിക്കല്, പോള്സണ് പൊരിയത്ത്, സിസ്റ്റര് ആന്ജോസ്, മാത്തുക്കുട്ടി താന്നിക്കല്, സെബാസ്റ്റ്യന് പയ്യാനിമണ്ഡപത്തില്, ഷിജു വെള്ളപ്ലാക്കല്, രാജന് തൈപ്പറമ്പില്, ബൈജു ഇടമുളയില് എന്നിവര് പങ്കെടുത്തു.
Tags : Bible Convention nattuvisesham local news