x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ 28 മു​ത​ൽ പ​യ്യാ​വൂ​രി​ൽ


Published: February 26, 2026 02:13 AM IST | Updated: February 26, 2026 02:13 AM IST

ശ്രീ​ക​ണ്ഠ​പു​രം: മ​ട​മ്പം-​പൈ​സ​ക്ക​രി ഫൊ​റോ​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്ടി ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂൾ ഗ്രൗ​ണ്ടി​ൽ 28മു​ത​ൽ മാ​ർ​ച്ച് മൂ​ന്നു വ​രെ ന​ട​ക്കും. 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്തും പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ള​വും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച് ഒ​ന്നി​ന് കോ​ട്ട​യം ആ​ർ​ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ര​ണ്ടി​ന് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, മൂ​ന്നി​ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യോ​ടെ രാ​ത്രി ഒ​ന്പ​തി​ന് സ​മാ​പി​ക്കും.

ഉ​ദ്ഘാ​ട​ന ദി​വ​സം ആ​ഘോ​ഷ​മാ​യ ബൈ​ബി​ൾ പ്ര​തി​ഷ്‌​ഠ​യും സ​മാ​പ​ന​ദി​വ​സം ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്പ​തി​ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ത്തി​നാ​യി വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്‌​സ്, അ​ല്മാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ദി​വ​സ​വും ഏ​ക​ദേ​ശം 6000 ത്തി​ല​ധി​കം പേ​രു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ൺ​വ​ൻ​ഷ​നി​ൽ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്താ​യി പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ബി​ൻ അ​ഞ്ചെ​ന്പി​ൽ, പ​യ്യാ​വൂ​ർ ക​രു​ണാ​മ​യ​ൻ പ​ള്ളി വി​കാ​രി ഫാ. ​ജ​യ്സ​ൺ വാ​ഴ​ക്കാ​ട്ട്, ബ്ര​ദ​ർ ടി.​കെ. സ​ജി, ഫാ. ​ബേ​ബി ക​ട്ടി​യാ​ങ്ക​ൽ, ബി​ജു മ​ണ്ണ​ലാ​ൽ, ജോ​ഷി ക​ടു​തോ​ടി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Bible Convention nattuvishesham local news

Recent News

Corehub Up