പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: പതിനൊന്നാമത് ബൈബിൾ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച് കുറവിലങ്ങാട് ഇടവക. ഒരു പതിറ്റാണ്ട് പിന്നിട്ട വചനവിരുന്നിനെ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പുകളിലാണ് സീറോമലബാർ സഭയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം.
ഫാ. മാത്യു വയലാമണ്ണിലാണ് ഇത്തവണ വചനവിരുന്നിന് നേതൃത്വം നൽകുന്നത്. കൺവൻഷന് എത്തുന്ന പതിനായിരങ്ങളെ സ്വീകരിക്കാനായി ദേവാലയാങ്കണത്തിൽ കൂറ്റൻ പന്തലുയർത്താനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. കൺവൻഷന്റെ വിജയത്തിനായുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി ഇടവകയിലെ 3000ത്തിലേറെ കുടുംബങ്ങളിൽ പ്രത്യേക പ്രാർഥനാശുശ്രൂഷകളും ആരംഭിച്ചു.
എട്ടുനോമ്പിന് ഒരുക്കമായാണ് ബൈബിൾ കൺവൻഷൻ നടത്തുന്നത്. എട്ടുനോമ്പിനും വിപുലമായ ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്. വൈദികരുടെയും പള്ളി യോഗപ്രതിനിധികളുടെയും കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും പ്രമോഷൻ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
Tags : Nattuvishesham Local News Kuravilangad Bible Convention