Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rotary Club

Kottayam

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​ാരോ​ഹണ സ​മ്മേ​ള​നം നാ​ളെ

ച​ങ്ങ​നാ​ശേ​രി: റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ പ്രോ​ജ​ക്ടുകളുടെ ഉ​ദ്ഘാ​ട​ന​വും നാ​ളെ രാ​ത്രി 7.30ന് ​ച​ങ്ങ​നാ​ശേ​രി ക്ല​ബ് ഹാ​ളി​ല്‍ ന​ട​ത്തും. വി​നു ജോ​ബ് എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡന്‍റ് എ.​ജി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പു​തി​യ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ന്‍റണി (ലാ​ലി​ച്ച​ന്‍) സ്ഥാ​ന​മേ​ല്‍​ക്കും. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, കേ​ര​ള പൊലിസ് പു​ര​സ്‌​കാരം നേ​ടി​യ അ​രു​ണ്‍ എ​സ് എ​ന്നി​വ​രെ ആ​ദ​രി​ക്കും.

സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍, റോ​ട്ട​റി മു​ന്‍​ ഗ​വ​ര്‍​ണ​ര്‍ സ്‌​ക​റി​യ ജോ​സ് കാ​ട്ടൂ​ര്‍, റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ സൈ​മ​ണ്‍ എ​ന്‍.​എം., കെ.​ജെ.​ ലൂ​യി​സ്, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ഇ​ട​യാ​ടി​ല്‍, ക​ണ്ണ​ന്‍ എ​സ്. പ്ര​സാ​ദ്, ഡോ. ​ബേ​ബി ജെ​യിം​സ്, ത​ങ്ക​ച്ച​ന്‍ സ​ക്ക​റി​യ, കെ.​വി. ​ജോ​സ​ഫ്, മോ​ന്‍​സി കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ 51-ാം വ​ര്‍​ഷ​ത്തി​ല്‍ ന​ട​ത്തു​ന്ന വി​വി​ധ പ്രോ​ജക്ടുക ളുടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും.

District News

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

ചെ​റു​പു​ഴ: ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ട് ദീ​പ​ക് കു​മാ​ർ കോ​റോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​വി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ജോ​യ് വ​ർ​ഗീ​സ്, ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​സു​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ശ്യാം ​കു​മാ​ർ, ഷി​ജു പു​തി​യ​പു​ര​യി​ൽ, റോ​യി ആ​ന്ത്രോ​ത്ത്, സോ​ണി ജോ​സ്, ജോ​ൺ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ജോ​ൺ ഫി​ലി​പ്പും സെ​ക്ര​ട്ട​റി​യാ​യി സോ​ണി ജോ​സും ട്ര​ഷ​റ​റാ​യി എ​ൻ.​വി. ര​ഞ്ജി​ത്തും സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി.

പു​തി​യ ഭ​ര​ണ​സ​മി​തി വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​യോം ന്യൂ ​മ​ല​ബാ​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​നി​ൽ മി​ക​ച്ച റാ​ങ്ക് നേ​ടി​യ എ​സ്. ഗീ​ത​ശ്രീ​യ്ക്ക് സ്കോ​ള​ർ​ഷി​പ്പും സ​മ്മാ​നി​ച്ചു.

District News

ക​ല്ല​ടി​ക്കോ​ട് റോ​ട്ട​റി​ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം

ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട് റോ​ട്ട​റി​ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം സാ​ഹി​ത്യ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​എ. ന​ന്ദ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് പി. ​നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ വി​നു ജേ​ക്ക​ബ് തോ​മ​സ്, ഗ​വ​ർ​ണ​ർ പ്ര​ധി​നി​ധി മോ​ഹ​ൻ, വി.​കെ. തു​ഷാ​ർ, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സി.​കെ. ജ​യ​ശ്രീ, എ. ​രാ​ജേ​ഷ്, അ​നൂ​പ് വ​ർ​ക്കി, അ​ഭി​ലാ​ഷ് ജി. ​ആ​സാ​ദ്, ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ, ദേ​വ്ദാ​സ്, ആ​ദ​ർ​ശ് കു​ര്യ​ൻ, ജി​ൻ​സി അ​ഭി​ലാ​ഷ്, ജോ​നാ​ഥ​ൻ ജോ​ർ​ജ് പി. ​അ​നി​ൽ, പി. ​ര​വി, ഷി​ജു ജോ​ർ​ജ്,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി.​കെ. ജ​യ​ശ്രി- പ്ര​സി​ഡ​ന്‍റ്, വി.​കെ. തു​ഷാ​ർ- സെ​ക്ര​ട്ട​റി, ആ​ദ​ർ​ശ് കു​ര്യ​ൻ- ട്ര​ഷ​റ​ർ, ജി​ൻ​സി അ​ഭി​ലാ​ഷ്- റോ​ട്ട​റി ആ​ൻ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ജോ​നാ​ഥ​ൻ ജോ​ർ​ജ്- റോ​ട്ട​റി ആ​ന​റ്റ്സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

റോ​ട്ട​റി ക്ല​ബ്ബി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി റോ​ട്ട​റി ക്ല​ബ്ബി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. നോ​റ റി​ട്രീ​റ്റ് ഹോംസ്റ്റേയിൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. രോ​ഗി​ക​ളും വീ​ടി​ല്ലാ​ത്ത​വ​രും ഉ​ള്‍​പ്പെടെ നി​ര​വ​ധി അ​പേ​ക്ഷ​ക​ളാ​ണ് ദി​വ​സ​വും വ​രു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍, റോ​ട്ട​റി ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ചു പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റായി -​ എം.​യു. ബേ​ബി മു​ല്ല​ക്ക​ര, സെ​ക്ര​ട്ട​റി-​ജോ​മോ​ന്‍ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ -​തോ​മ​സ് തോ​മ​സ് എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു. അ​ഡ്വ. ജോ​സ് ജോ​സ​ഫ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. നൂ​റി​ല​ധി​കം ത​വ​ണ ബ്ല​ഡ് ഡൊ​ണേ​ഷ​ന്‍ ന​ട​ത്തി​യ ഓ​മ​ന​ക്കു​ട്ട​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. പി.​ടി. സു​രേ​ഷ് മാ​ത്യു, റ​വ​ന്യൂ ഡി​സ്റ്റി​ക് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ഡാ​ല്‍ പോ​ള്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​മാ​ത്യു, ജോ​സ്‌​മോ​ന്‍, ജോ​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​വി​രു​ന്നും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും ന​ട​ന്നു.

District News

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

​ചേ​ര്‍​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നാളെ നടക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​ടി​ന ആ​ന്‍റണി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

വൈ​വി​ധ്യ​മാ​ര്‍​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ജോ​സ​ഫ് പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി എ.​ജി. ആ​ന്‍റണി, ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ്, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ശി​വ​ന്‍​കു​ട്ടി നാ​യ​ര്‍, ജോ​സ് കൂ​മ്പ​യി​ല്‍, ഡി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, എം.​മോ​ഹ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ള്‍, രോ​ഗ​പ്ര​തി​രോ​ധ-​ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ള്‍, ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജ​ല-​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​രം​ഭ​ങ്ങ​ള്‍, വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, യു​വ​ജ​ന-​സ്ത്രീ ശക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ കൂ​ടു​ത​ല്‍ വി​പു​ല​മാ​യി ന​ട​പ്പാ​ക്കും. തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ - കോ​ള​ജ് ത​ല​ത്തി​ല്‍ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തും.


അ​ന്ത​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​മാ​യ ഡി​സം​ബ​ര്‍ മൂ​ന്നി​ന് കി​ട​പ്പു രോ​ഗി​ക​ള്‍​ക്കാ​യി ഒ​രു ദി​വ​സ​ത്തെ ക്യാ​മ്പ് ന​ട​ത്തും. ഭ​ക്ഷ​ണം, ഭ​ക്ഷ​ണ കി​റ്റ്, ആ​വ​ശ്യ​മാ​യ വീ​ല്‍ ചെ​യ​ര്‍, വാ​ക്ക​ര്‍ എ​ന്നി​വ​യും ക്യാ​മ്പി​ല്‍ ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. നി​ര്‍​ധ​ന​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു വീ​ടു​വ​ച്ചു ന​ല്‍​കും.

District News

സൗ​ത്ത് റോ​ട്ട​റി ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം

ചാ​ല​ക്കു​ടി: സൗ​ത്ത് റോ​ട്ട​റി ക്ല​ബ് 2026–27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ടഡ് ജ​യ​ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു. ജി​തി​ൻ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യും കെ.​സി. ഷാ​ജി സെ​ക്ര​ട്ട​റി​യാ​യും ഷാ​ജു മേ​ച്ചേ​രി ട്ര​ഷ​റ​റാ​യും ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ രാ​ജ​ഗോ​പാ​ൽ, അ​സി. ഗ​വ​ർ​ണ​ർ രാ​ജീ​വ്, ആ​ർ. ജി​ജി, സ​ന്തോ​ഷ് ബേ​ബി, ഡി​സ്ട്രി​ക്ട് ലേ​ണിം​ഗ് ഫെ​സി​ലി​റ്റേ​റ്റ​ർ ജോ​ജു പ​തി​യാ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കു​ന്ന 'പാ​ർ​പ്പി​ടം' പ​ദ്ധ​തി​യും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ക്കാ​ലം തു​ട​ർ​ച്ച​യാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന 'സ്നേ​ഹ​സ്പ​ർ​ശം' പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചു.

District News

സൈസിറ്റി റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് നടത്തി

കോ​യ​മ്പ​ത്തൂ​ർ: സൈ​സി​റ്റി റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ന്നു. സീ​നി​യ​ർ ഡ​യ​ബ​റ്റോ​ള​ജി​സ്റ്റും കോ​വൈ ഡ​യ​ബ​റ്റി​സ്റ്റ് സെ​ന്‍റ​ർ ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ഡോ. ​ആ​ർ. ബാ​ല​മു​രു​ക​ൻ പ്ര​സി​ഡ​ന്‍റാ​യും ജെ. ​ബാ​ലാ​ജി സെ​ക്ര​ട്ട​റി​യാ​യും കെ. ​രാ​ജ​വേ​ൽ ട്ര​ഷ​റ​റാ​യും ചു​മ​ത​ല​യേ​റ്റു. മെ​ഡി​ക്ക​ൽ ആ​ൻ​ഡ് റൂ​റ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് റി​ട്ട. ഡ​യ​റ​ക്ട​ർ ഡോ. ​ജെ. രാ​ജ​മൂ​ർ​ത്തി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ത​മി​ഴ്‌​നാ​ട് മു​ൻ പ്ര​സി​ഡ​ന്‍റും ഹോ​സ്പി​റ്റ​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നു​മാ​യ ഡോ.​കെ.​എം. അ​ബു​ൽ ഹ​സ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​യ​മ്പ​ത്തൂ​ർ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. കോ​ശ​ൽ​റാം, ആ​ർ​ഐ ഡി​സ്ട്രി​ക്റ്റ് 3206 ജി​ല്ലാ ഡ​യ​റ​ക്ട​ർ മ​ണി​വ​ണ്ണ​ൻ, ആ​ർ​ടി​എ​ൻ ഡി​സ്ട്രി​ക്റ്റ് 3206 അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ദീ​പ​ന, ജി​ജി​ആ​ർ തു​ള​സീ​തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഹാ​ൽ​ദോ​റൈ, സെ​ക്ര​ട്ട​റി അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചു​മ​ത​ല കൈ​മാ​റി.

District News

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു

ത​ല​യോ​ല​പ്പറ​മ്പ്: ത​ല​യോ​ല​പ​റ​മ്പ് റോ​ട്ട​റി ക്ല​ബി​ൻ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ ആ​റാ​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ എം. ​സു​ധി ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സെ​ക്ര​ട്ട​റി അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് റോ​ട്ട​റി ക്ല​ബ്ബിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്),വി​നോ​ദ് ബാ​ബു(​സെ​ക്ര​ട്ട​റി), പ്ര​കാ​ശ​ൻ​ച​ക്കാ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

യോ​ഗ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച റെ​ജി ആ​റാ​ക്ക​ൻ, അ​ഡ്വ. ശ്രീ​കാ​ന്ത് സോ​മ​ൻ, എ​സ്.​ദി​ൻ​രാ​ജ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ചി​കി​ൽ​സാ ധ​ന​സ​ഹാ​യ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ളും വി​ത​ര​ണം ന​ട​ത്തി. റോ​ട്ട​റി കോ​ട്ട​യം റ​വ​ന്യു ജി​ല്ല 3211 ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.


അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ശി​വ​പ്ര​സാ​ദ്, അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, ബൈ​ജു സോ​മ​നാ​ഥ​ൻ, വി​നോ​ദ് ബാ​ബു, മാ​ന​സി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

റോ​ട്ട​റി ക്ല​ബ് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കി

ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കി. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കി​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൂ​വാ​ല​ക​ളും വി​ത​ര​ണം ചെ​യ്തു.

വ​യ​റി​ള​ക്ക രോ​ഗ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ആ​ർ​എ​സ് പാ​ക്ക​റ്റും സി​ങ്ക് ഗു​ളി​ക​ക​ളും പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ഗ​വ​ർ​ണ​ർ ഡോ. ​ടീ​ന ആ​ന്‍റണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ഓ​ഫ്ആ​ല​പ്പി ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജെ. ​വെ​ങ്കി​ടാ​ച​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നിസി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ർ. സ​ന്ധ്യ വൃ​ക്ക രോ​ഗ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ, റോ​ട്ട​റി ഡി​സ്ട്രി​ക്ട് അ​ഡ്വൈ​സ​ർ ബേ​ബി കു​മാ​ര​ൻ, ആ​രോ​ഗ്യ​വ​കു​പ്പ് ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​കെ.​ വേ​ണു​ഗോ​പാ​ൽ, ഡോ. ​സി.​പി. പ്രി​യ​ദ​ർ​ശ​ൻ, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി അ​നി​ൽ എ​സ്. പൈ, റോ​ട്ട​റി ക്ല​ബ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. ഹ​ര​ൻ ബാ​ബു, സോ​ള​മ​ൻ വ​ർ​ഗീ​സ്, ടി.​എ​ൻ. ഷാ​ജി, ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി

ചെ​മ്പേ​രി: റോ​ട്ട​റി ക്ല​ബ് ചെ​മ്പേ​രി​യു​ടെ 2026 -27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ചെ​മ്പേ​രി മെ​ഡോ​സ് പാ​ർ​ക്കി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ​ല​ക്ട് ദീ​പ​ക് കു​മാ​ർ കോ​റോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജ​യ​ച​ന്ദ്ര​ൻ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ​യി​ച്ച​ൻ പു​ളി​ക്ക​ൽ, ജോ​ജു പൗ​വ​ത്ത്, സ​ജി ത​യ്യി​ൽ എ​ന്നി​വ​ർ പു​തി​യ അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്നു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​ജി ക​ടു​വ​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി ആ​ർ മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ, സെ​ക്ര​ട്ട​റി ഷൈ​ജു കു​ടി​യി​രു​പ്പി​ൽ, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, സു​നി​ൽ പീ​റ്റ​ർ ക​ണ്ട​ത്തി​ൽ, ബോ​ബി​ൻ അ​പ്പോ​ളോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ‌. വാ​സു​ദേ​വ​ൻ നാ​യ​ർ -പ്ര​സി​ഡ​ന്‍റ്, ബെ​ന്നി മ​ടു​ക്ക​ക്കു​ഴി​യി​ൽ - സെ​ക്ര​ട്ട​റി, ഷാ​ജു വ​ട​ക്കേ​ൽ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

മ​രി​യ​സ​ദ​ന​ത്തി​ന് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സാ​ന്ത്വ​നം

പാ​ലാ: റോ​ട്ട​റി ക്ല​ബ്ബും സിം​ഗ​പ്പു​ര്‍ റാ​ഫി​ല്‍​സി​റ്റി റോ​ട്ട​റി ക്ല​ബ്ബും റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലും ചേ​ര്‍​ന്ന് 40 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ഓ​ട്ടോ​മാ​റ്റി​ക് പേ​പ്പ​ര്‍ ക​പ്പ്, പ്ലേ​റ്റ്, ബാ​ഗ് നി​ര്‍​മാ​ണ യൂ​ണി​റ്റ് മ​രി​യ​സ​ദ​ന​ത്തി​നു സം​ഭാ​വ​ന ന​ല്‍​കും.

ഈ ​യൂ​ണി​റ്റി​ല്‍​നി​ന്ന് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​പ്പ​ര്‍ പ്രൊ​ഡ​ക‌്ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കും. അ​ഞ്ഞൂ​റി​ല്‍​പ​രം അ​ന്തേ​വാ​സി​ക​ളു​ള്ള മ​രി​യ​സ​ദ​ന​ത്തി​ന്‍റെ സ്ഥി​ര​വ​രു​മാ​ന​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി​യു​മാ​യി ക്ല​ബ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. റോ​ട്ട​റി മു​ന്‍ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍ റോ​ട്ട​റി ക്ല​ബ് മ​രി​യ​സ​ദ​ന​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഫ​ല​കം അ​നാ​വ​ര​ണം ചെ​യ്യും.

‌നി​ര്‍​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഇ​ന്നു രാ​വി​ലെ 10.30ന് ​മ​രി​യ​സ​ദ​ന​ത്തി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​റ്റീ​നാ ആ​ന്‍റ​ണി നി​ര്‍​വ​ഹി​ക്കും. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ജോ​ഷി വെ​ട്ടു​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​റ്റീ​നാ ആ​ന്‍റ​ണി പ​ദ്ധ​തി രേ​ഖ​ക​ള്‍ മ​രി​യ​സ​ദ​നം ഡ​യ​റ​ക്‌​ട​ര്‍ സ​ന്തോ​ഷി​നു കൈ​മാ​റും.

റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍, പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യ ബി​നു, റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ പി.​ജി. മു​ര​ളീ​ധ​ര​ന്‍, സിം​ഗ​പ്പു​ര്‍ റാ​ഫി​ൽ​സി​റ്റി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് തോ​ല​ത്ത്, റോ​ട്ട​റി ഡ​യ​റ​ക്‌​ട​ര്‍ അ​ന്‍​വ​ര്‍ മു​ഹ​മ്മ​ദ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ജി​ജി ബൈ​ജു, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, ഗ്രാ​ൻ​ഡ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​മാ​ത്യു തോ​മ​സ്, ടി​സ​ന്‍ മാ​ത്യു, പി.​വി. ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി അ​മ​ല്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ജോ​ഷി വെ​ട്ടു​കാ​ട്ടി​ല്‍, പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍, ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​മാ​ത്യു തോ​മ​സ്, ടി​സ​ന്‍ മാ​ത്യൂ, പ​ബ്ലി​ക് ഇ​മേ​ജ് ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് മാ​ട്ടേ​ല്‍, നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി കോ​ക്കാ​ട്, സെ​ക്ര​ട്ട​റി അ​മ​ല്‍ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ക​രു​ത​ലി​ൽ ര​മ​യ്ക്ക് സ്നേ​ഹ​ഭ​വ​നം

വെ​ഞ്ഞാ​റ​മൂ​ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബ് മാ​തൃ​ക​യാ​യി. ആ​ല​ന്ത​റ ഉ​ദി​മൂ​ട് സ്വ​ദേ​ശി ര​മ​യ്ക്കാ​ണ് ക്ല​ബ് വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ഡി​സ്ട്രി​ക് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​മ​യ്ക്ക് ഭ​വ​ന​മൊ​രു​ക്കി​യ​ത്.

വി​ഷു​ദി​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. രാ​ജേ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സി​നി​മാ​താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും റോ​ട്ട​റി ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന സ​ജി​യും ചേ​ർ​ന്നു ര​മ​യ്ക്ക് വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. പി​എ​ജി​മാ​രാ​യ വി.​വി. സ​ജി, ശ​ശി​ധ​ര​ൻ നാ​യ​ർ, റൊ​ട്ടേ​റി​യ​ന്മാ​രാ​യ ദി​ലീ​പ് കു​മാ​ർ, മോ​ഹ​ന​ൻ, തോ​മ​സ് കോ​ശി, ക​മ​ലാ​ക​ര​ക്കു​റു​പ്പ്, ബാ​ല​ഗം​ഗാ​ധ​ര​ൻ, ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

റോ​ട്ട​റി ക്ല​ബ് ഓ​ഫ് മ​ല​പ്പു​റ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ

മ​ല​പ്പു​റം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് മ​ല​പ്പു​റ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ക്ല​ബി​ന്‍റെ ചാ​ർ​ട്ട​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 ഗ​വ​ർ​ണ​ർ റൊ​ട്ടേ​റി​യ​ൻ ബി​ജോ​ഷ് മാ​നു​വ​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു.

2026-27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി ജ​ലീ​ൽ മ​ങ്ക​ര​ത്തൊ​ടി, സെ​ക്ര​ട്ട​റി​യാ​യി അ​നി​ൽ പ​ത്മ​നാ​ഭ, ട്ര​ഷ​റ​റാ​യി പി.​കെ.​ഹ​നീ​ഫ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ രൂ​പീ​ക​രി​ച്ച മ​ല​പ്പു​റം ക്ല​ബി​ന്‍റെ ചാ​ർ​ട്ട​ർ പ്ര​കാ​ശ​നം ഗ​വ​ർ​ണ​ർ നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​പി. സു​ധാ​ക​ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

മ​ല​പ്പു​റം ന​ഗ​ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​റും ക്ല​ബ് ഉ​പ​ദേ​ശ​ക​നു​മാ​യ റൊ​ട്ടേ​റി​യ​ൻ എം. ​ഷാ​ന​വാ​സ്, വി​വി​ധ ക്ല​ബ് പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up