വെഞ്ഞാറമൂട്: നിർധന കുടുംബത്തിന് വീടു നിർമിച്ചു നൽകി വെഞ്ഞാറമൂട് റോട്ടറി ക്ലബ് മാതൃകയായി. ആലന്തറ ഉദിമൂട് സ്വദേശി രമയ്ക്കാണ് ക്ലബ് വീടു നിർമിച്ചു നൽകിയത്. വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ ഡിസ്ട്രിക് പ്രോജക്ടിന്റെ ഭാഗമായാണ് രമയ്ക്ക് ഭവനമൊരുക്കിയത്.
വിഷുദിനത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.വി. രാജേഷിന്റെ സാന്നിധ്യത്തിൽ സിനിമാതാരം സുരാജ് വെഞ്ഞാറമൂടും റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സ്വപ്ന സജിയും ചേർന്നു രമയ്ക്ക് വീടിന്റെ താക്കോൽ കൈമാറി. പിഎജിമാരായ വി.വി. സജി, ശശിധരൻ നായർ, റൊട്ടേറിയന്മാരായ ദിലീപ് കുമാർ, മോഹനൻ, തോമസ് കോശി, കമലാകരക്കുറുപ്പ്, ബാലഗംഗാധരൻ, രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Venjaramood Rotary Club