സ്ഥാനാരോഹണം ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു
ചെറുപുഴ: ചെറുപുഴ റോട്ടറി ക്ലബിന്റെ 2026 - 27 വർഷത്തെ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ഉദ്ഘാടനം ചെയ്തു. ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് പി.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ വിജോയ് വർഗീസ്, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ സി. സുനിൽകുമാർ, അസിസ്റ്റന്റ് ഗവർണർ ശ്യാം കുമാർ, ഷിജു പുതിയപുരയിൽ, റോയി ആന്ത്രോത്ത്, സോണി ജോസ്, ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി ജോൺ ഫിലിപ്പും സെക്രട്ടറിയായി സോണി ജോസും ട്രഷററായി എൻ.വി. രഞ്ജിത്തും സ്ഥാനാരോഹണം നടത്തി.
പുതിയ ഭരണസമിതി വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. ചടങ്ങിൽ സന്നദ്ധ സംഘടനകൾക്കും സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന ചായോം ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന് സാമ്പത്തിക സഹായം നൽകി. ജോയിന്റ് എൻട്രൻസ് എക്സാമിനേഷനിൽ മികച്ച റാങ്ക് നേടിയ എസ്. ഗീതശ്രീയ്ക്ക് സ്കോളർഷിപ്പും സമ്മാനിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Rotary Club