മരിയസദനത്തില് റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026-27 വര്ഷത്തെ സേവനപദ്ധതികളുടെയും മെഡിക്കല് ക്യാമ്പിന്റെയും പ്രമേഹ പരിചരണ പദ്ധതിയുടെയും ഉദ്ഘാടനം ഡോ. ബോബ
പാലാ: റോട്ടറി ക്ലബ് ഓഫ് പാലായുടെ 2026-27 വര്ഷത്തെ സേവനപദ്ധതികളുടെയും മെഡിക്കല് ക്യാമ്പ് ആന്ഡ് ഡയബറ്റിക് കെയര് പദ്ധതിയുടെയും ഉദ്ഘാടനം മരിയസദനത്തില് നടന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ജി. ഹരീഷ്കുമാര്, ടോണി വൈപ്പന, ടിസണ് മാത്യു, സന്തോഷ് ജോസഫ്, ഷാജി ഓസ്റ്റിന്, ഐ.സി. ചാക്കോ എന്നിവര് പ്രസംഗിച്ചു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്ക്ക് മികച്ച ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വര്ധിപ്പിക്കുക, രോഗനിര്ണയവും തുടര്പരിചരണവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മെഡിക്കല് ക്യാമ്പും ഡയബറ്റിക് കെയര് പദ്ധതിയും സംഘടിപ്പിച്ചത്.
റോട്ടറി ക്ലബ് അംഗങ്ങള്, മരിയസദനം അധികൃതര്, ജീവനക്കാര്, വിവിധ മേഖലകളില്നിന്നുള്ള അതിഥികള് എന്നിവര് പങ്കെടുത്തു. സാമൂഹിക സേവന പ്രവര്ത്തനങ്ങള്ക്ക് കൂടുതല് കരുത്തേകുന്ന പദ്ധതികള് വര്ഷം മുഴുവന് നടപ്പാക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികള് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Rotary Club