കടുത്തുരുത്തി റോട്ടറി ക്ലബ്ബിന്റെ സമ്മേളനം
കടുത്തുരുത്തി: കടുത്തുരുത്തി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികളായി. നോറ റിട്രീറ്റ് ഹോംസ്റ്റേയിൽ നടന്ന യോഗത്തില്‍ ജോര്‍ജ് ജി. മുരിക്കന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. രോഗികളും വീടില്ലാത്തവരും ഉള്‍പ്പെടെ നിരവധി അപേക്ഷകളാണ് ദിവസവും വരുന്നതെന്നും സര്‍ക്കാര്‍, റോട്ടറി ക്ലബ്ബുമായി സഹകരിച്ചു പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രസിഡന്റായി - എം.യു. ബേബി മുല്ലക്കര, സെക്രട്ടറി-ജോമോന് ജോസഫ്, ട്രഷറര്‍ -തോമസ് തോമസ് എന്നിവര്‍ ചുമതലയേറ്റു. അഡ്വ. ജോസ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൂറിലധികം തവണ ബ്ലഡ് ഡൊണേഷന്‍ നടത്തിയ ഓമനക്കുട്ടനെ യോഗത്തില്‍ ആദരിച്ചു. പി.ടി. സുരേഷ് മാത്യു, റവന്യൂ ഡിസ്റ്റിക് ഡയറക്ടര്‍ അരുണ്‍ സെബാസ്റ്റ്യന്‍, ഡാല്‍ പോള്‍, ജില്ലാ സെക്രട്ടറി സാം മാത്യു, ജോസ്മോന്, ജോമോന് എന്നിവര്‍ പ്രസംഗിച്ചു. സ്നേഹവിരുന്നും സൗഹൃദ കൂട്ടായ്മയും നടന്നു.
Tags : Rotary Club NattuVishasham DistrictNews