സി.കെ. ജയശ്രി (പ്രസിഡന്റ്), വി.കെ. തുഷാർ (സെക്രട്ടറി)
കല്ലടിക്കോട്: കല്ലടിക്കോട് റോട്ടറിക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.എ. നന്ദജൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെറിൻ ടോം അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ഡയറക്ടർ രാജേഷ് പി. നായർ, അസിസ്റ്റന്റ് ഗവർണർ വിനു ജേക്കബ് തോമസ്, ഗവർണർ പ്രധിനിധി മോഹൻ, വി.കെ. തുഷാർ, ഡോ. മാത്യു കല്ലടിക്കോട്, സി.കെ. ജയശ്രീ, എ. രാജേഷ്, അനൂപ് വർക്കി, അഭിലാഷ് ജി. ആസാദ്, ഫാ. ലാലു ഓലിക്കൽ, ദേവ്ദാസ്, ആദർശ് കുര്യൻ, ജിൻസി അഭിലാഷ്, ജോനാഥൻ ജോർജ് പി. അനിൽ, പി. രവി, ഷിജു ജോർജ്,തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സി.കെ. ജയശ്രി- പ്രസിഡന്റ്, വി.കെ. തുഷാർ- സെക്രട്ടറി, ആദർശ് കുര്യൻ- ട്രഷറർ, ജിൻസി അഭിലാഷ്- റോട്ടറി ആൻസ് ക്ലബ് പ്രസിഡന്റ്, ജോനാഥൻ ജോർജ്- റോട്ടറി ആനറ്റ്സ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Rotary Club