ചാലക്കുടി സൗത്ത് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ ഇലക്ടഡ് ജയശങ്കർ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: സൗത്ത് റോട്ടറി ക്ലബ് 2026–27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ടഡ് ജയശങ്കർ നിർവഹിച്ചു. ജിതിൻ മോഹൻ പ്രസിഡന്റായും കെ.സി. ഷാജി സെക്രട്ടറിയായും ഷാജു മേച്ചേരി ട്രഷററായും ചുമതലയേറ്റു. ചടങ്ങിൽ ഡിസ്ട്രിക്ട് ഡയറക്ടർ രാജഗോപാൽ, അസി. ഗവർണർ രാജീവ്, ആർ. ജിജി, സന്തോഷ് ബേബി, ഡിസ്ട്രിക്ട് ലേണിംഗ് ഫെസിലിറ്റേറ്റർ ജോജു പതിയാപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഭവനം നിർമിച്ച് നൽകുന്ന 'പാർപ്പിടം' പദ്ധതിയും ഡയാലിസിസ് രോഗികൾക്ക് ഒരു വർഷക്കാലം തുടർച്ചയായ സഹായം ലഭ്യമാക്കുന്ന 'സ്നേഹസ്പർശം' പദ്ധതിയും പ്രഖ്യാപിച്ചു.
Tags : Local News Nattuvishesham Rotary Club Installation Ceremony