കോയമ്പത്തൂർ സൈസിറ്റി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്.
കോയമ്പത്തൂർ: സൈസിറ്റി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സീനിയർ ഡയബറ്റോളജിസ്റ്റും കോവൈ ഡയബറ്റിസ്റ്റ് സെന്റർ ആൻഡ് ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. ആർ. ബാലമുരുകൻ പ്രസിഡന്റായും ജെ. ബാലാജി സെക്രട്ടറിയായും കെ. രാജവേൽ ട്രഷററായും ചുമതലയേറ്റു. മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് റിട്ട. ഡയറക്ടർ ഡോ. ജെ. രാജമൂർത്തി മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തമിഴ്നാട് മുൻ പ്രസിഡന്റും ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ.കെ.എം. അബുൽ ഹസൻ വിശിഷ്ടാതിഥിയായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. കോശൽറാം, ആർഐ ഡിസ്ട്രിക്റ്റ് 3206 ജില്ലാ ഡയറക്ടർ മണിവണ്ണൻ, ആർടിഎൻ ഡിസ്ട്രിക്റ്റ് 3206 അസിസ്റ്റന്റ് ഗവർണർ ദീപന, ജിജിആർ തുളസീതു എന്നിവർ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഹാൽദോറൈ, സെക്രട്ടറി അനന്തകൃഷ്ണൻ എന്നിവർ ചുമതല കൈമാറി.
Tags : Rotary Club Nattuvishesham District news